Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister
nv



Font Size

Member's Area

Every first Friday, the whole of Shalom family gather together to pray for the world. On the still silence of the night, we offer before the Blessed Sacrament all the prayer intentions coming to us through post, phone, e-mail and fax. Simultaneously, special prayer service for the public is conducted within the office of Shalom. In this sevice, rosary, praise and worship, Holy Mass, sermon, adoration of the Blessed Sacrament etc are included. This programme is telecasted through Shalom Television. On that day, many families and prayer groups unite themselves with Shalom in keeping vigil. Wherever you are on that time on that day, if you keep vigil with Shalom and join in the prayers of Shalom, you shall certainly be blessed by God.


Shalom keeps vigil on all first Fridays and prays for the whole world. It is a day of blessings. The Lord touches many who are lost in despair. The sick are healed! Sinners are liberated! Youth groping in darkness find a new light! Peace return to shattered families!

When you feel forlorn, dejected and weighed down by the diseases and cares of life, remember Shalom! We are ready to pray for you. Kindly drop a letter to us. We shall pray for you and give you an appropriate message.

Send your Prayer intentions to:

Night Vigil
Shalom,
Peruvannamoozhi P.O.
Calicut
Kerala State
India

sakshyamgal

മകള്‍ക്ക് വൈകല്യമില്ല

ഭര്‍ത്താവും ഞാനും കൊല്‍ക്കത്തയിലെ ഒരു സൂപ്പര്‍സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ നേഴ്‌സുമാരായിരുന്നു. 2011 ഫെബ്രുവരിയില്‍ എനിക്ക് ചിക്ക ന്‍പോക്‌സ് പിടിപെട്ടു. പരിശോധനക്കിടയിലാണ് ഞാന്‍ ഒരു മാസം ഗര്‍ഭിണി ആണെന്ന കാര്യം മനസിലായത്. ഗര്‍ഭാവസ്ഥയില്‍ ചിക്കന്‍പോക്‌സ് വന്നതു കൊണ്ട് കുഞ്ഞിന് അംഗവൈകല്യം വരാന്‍ സാധ്യത ഉള്ളതിനാല്‍ അബോര്‍ഷന്‍ ചെയ്യാനാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍, ഞങ്ങള്‍ ദൈവത്തില്‍ ഉറച്ചുവിശ്വസിച്ചുകൊണ്ട് ജാഗരണ പ്രാര്‍ത്ഥനാ സഹായം തേടി. ഒക്‌ടോബര്‍ 13ന് പൂര്‍ണാരോഗ്യവതിയായ പെണ്‍കുഞ്ഞിനെ പ്രസവിച്ചു. ദൈവത്തിന് ഒരായിരം നന്ദി പറയുന്നു. ..............................ധന്യ ടിറ്റോ, കൊല്ലം.

മരണത്തില്‍നിന്നും തിരിച്ചുവന്നു

ഞാന്‍ ജന്മംകൊണ്ട് അക്രൈസ്തവയാണെങ്കിലും ക്രിസ്തുവില്‍ ഉറച്ച വിശ്വാസമുണ്ട്. കഴിഞ്ഞ ഒക്‌ടോബറില്‍ ഭര്‍ത്താവിന്റെ സഹോദരിയുടെ മകന് മഞ്ഞപ്പിത്തം വന്നു. അതോടൊപ്പം കഠിനമായ പനിയും ഉണ്ടായി. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും കുറവുണ്ടായില്ല. താമസിയാതെ വിദഗ്ധ ചികിത്സയ്ക്കായി മംഗലാപുരത്തേക്ക് കൊണ്ടുപോയി. ദിവസവും 15,000 രൂപ ആശുപത്രിയില്‍ ചെലവുണ്ടായിരുന്നു. എങ്കിലും അവന്‍ രക്ഷപെടുമെന്ന് ഡോ ക്ടര്‍മാര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നില്ല. ഞങ്ങള്‍ ജാഗരണ പ്രാര്‍ത്ഥനയിലേക്ക് വിളിച്ച് പ്രാര്‍ത്ഥിക്കണമെന്ന് ആവശ്യമപ്പെട്ടു. അപ്പോള്‍തന്നെ ദൈവം ഇടപെട്ടുവെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. കാരണം, അതിന്റെ പിറ്റേന്ന് ഐ.സി.യു ല്‍നിന്ന് മുറിയിലേക്ക് മാറ്റാന്‍ കഴിയുന്ന വിധത്തില്‍ രോഗം കുറഞ്ഞു. ഒരാഴ്ച കഴിഞ്ഞപ്പോള്‍ ഡിസ്ചാര്‍ജ് ആയി. അത്ഭുതകരമായി സൗഖ്യം തന്ന ദൈവത്തിന് നന്ദി പറയുന്നു. ................നളിനി രാഘവന്‍, ബത്തേരി

ഡോക്ടര്‍മാരെ അത്ഭുതപ്പെടുത്തിയ രോഗശാന്തി

സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവിന് അവിടെവച്ച് ബി.പി കൂടി ഓര്‍മയില്ലാതായി. ഈ വിവരം അറിഞ്ഞപ്പോള്‍ ഞാന്‍ ജാഗരണ പ്രാര്‍ത്ഥനയിലേക്ക് ഫോണ്‍ ചെയ്ത് പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചു. പ്രാര്‍ത്ഥനയുടെ ഫലമായി ഭര്‍ത്താവിന് ഓര്‍മ തിരിച്ചുകിട്ടി. രക്ഷപ്പെടാന്‍ സാധ്യതയില്ല എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അവരെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഇങ്ങനെയൊരു സൗഖ്യം നല്കി അനുഗ്രഹിച്ച യേശുവിന് കോടാനുകോടി നന്ദിയും സ്തുതിയും ആരാധനയും. ..................ഗീത, കൊച്ചി

അലര്‍ജി മാറി

എന്റെ മകന് ഏഴു വര്‍ഷമായി ശരീരം മുഴുവന്‍ ചൊറിച്ചിലായിരുന്നു. ഡോക്ടര്‍മാരെ കാണിച്ചപ്പോള്‍ സ്ഥിരമായി ഗുളിക കഴിക്കാനാണ് നിര്‍ദ്ദേശിച്ചത്. അതുപ്രകാരം ദിവസവും ഗുളിക കഴിക്കാന്‍ ആരംഭിച്ചു. നിര്‍ത്തിയാല്‍ അന്നുതന്നെ ചൊറിഞ്ഞുതടിക്കും. ജാഗരണ പ്രാര്‍ത്ഥനയില്‍ പ്രസംഗിച്ച വൈദികന്‍ അദ്ദേഹത്തിന്റെ ചൊറിച്ചില്‍രോഗം, ഒരു ധ്യാനാവസരത്തില്‍ ക്ഷമിച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ സൗഖ്യപ്പെട്ടതായി പറഞ്ഞു. ഇതുകേട്ട ഞങ്ങള്‍ കുടുംബാംഗങ്ങളെല്ലാവരും മകനോടുചേര്‍ന്ന് അവന്റെ സൗഖ്യത്തിനായി പ്രാര്‍ത്ഥിച്ചു. ആരോടെങ്കിലും പിണക്കമുണ്ടെങ്കില്‍ അത് ക്ഷമിക്കുവാന്‍ ഞങ്ങള്‍ അവനോടാവശ്യപ്പെട്ടു. അതനുസരിച്ച് അവന്‍ ക്ഷമിച്ചു പ്രാര്‍ത്ഥിച്ചു. അത്ഭുതമെന്നു പറയട്ടെ, അതിനുശേഷം ഇപ്പോള്‍ ഒരു വര്‍ഷമാകാറായി ഇതുവരെ ചൊറിച്ചില്‍ ഉണ്ടായിട്ടില്ല. അന്നുമുതല്‍ ഇന്നുവരെയും ഗുളിക കഴിക്കുന്നുമില്ല. എന്റെ മകനെ സുഖപ്പെടുത്തിയ ജീവിക്കുന്ന ദൈവത്തിന് ഞാനും മകനും കുടുംബാംഗങ്ങളും ആയിരമായിരം നന്ദി പറയുന്നു. ......................ജോസ് ജോസഫ്, ആലപ്പുഴ

മുട്ടിന്റെ തേയ്മാനം മാറി

എന്റെ ഭര്‍ത്താവിന് മുട്ടിനു വേദനയായിരുന്നു. അസ്ഥിയുടെ തേയ്മാനമായിരുന്നു കാരണം. ധാരാളം മരുന്നുകള്‍ കഴിച്ചെങ്കിലും പ്രയോജനം ഉണ്ടായില്ല. കഴിഞ്ഞ നവംബര്‍ മാസത്തെ ജാഗരണ പ്രാര്‍ത്ഥനയില്‍ ഈ പ്രശ്‌നം സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചു. അതിലൂടെ പൂര്‍ണമായ സൗഖ്യം ലഭിച്ചു. ടാപ്പിംഗ് തൊഴിലാളിയായ അദ്ദേഹത്തിന് ജോലി ചെയ്യുന്നതിന് ഇപ്പോള്‍ യാതൊരു പ്രശ്‌നവുമില്ല. സൗഖ്യം നല്കിയ ദൈവത്തിന് നന്ദി പറയുന്നു. ......................ആന്‍സി സജി, കണ്ണൂര്‍

ബ്ലീഡിംഗ് മാറി

യൂട്രെസിന് വലുപ്പം കൂടുതലായതിനാല്‍ സ്ഥിരമായി ബ്ലീഡിംഗ് ഉണ്ടാകുമായിരുന്നു. മറ്റുപല കാരണങ്ങളാല്‍ ഓപ്പറേഷന്‍ വേണ്ടെന്ന് ഡോക്ടര്‍ പറഞ്ഞു. അതിനുപകരം അഞ്ചു വര്‍ഷത്തേക്ക് സ്ഥിരമായി മരുന്നു കഴിക്കണമെന്നായിരുന്നു ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്. ഞാനും കുടുംബവും ജാഗരണ പ്രാര്‍ത്ഥനയില്‍ കരഞ്ഞു പ്രാര്‍ത്ഥിച്ചു. ദൈവം അത്ഭുതകരമായി ഇടപെട്ടു. എന്റെ രോഗം പൂര്‍ണമായും എടുത്തുമാറ്റി. ഇപ്പോള്‍ യാതൊരു മരുന്നു കഴിക്കുന്നില്ല. ....................ഷീല, എറണാകുളം

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.