ഈജിപ്റ്റിലെ മരുഭൂമിയില്‍, ഏകാന്തവാസം നയിച്ചിരുന്ന താപസനായിരുന്നു വിശുദ്ധ ആന്റണി. കഠിനമായ തപശ്ചര്യകളും ആഴമായ പ്രാര്‍ത്ഥനാ ജീവിതവും വഴി ക്രൈസ്തവ സന്യാസത്തിന് മാര്‍ഗദീപമായിത്തീര്‍ന്നു അദ്ദേഹം. ഒരിക്കല്‍ അദ്ദേഹത്തിന്റെ ചെവികളില്‍ ആരോ ഇപ്രകാരം മന്ത്രിക്കുന്നതായി തോന്നി:
''അന്തോനീസേ, നീ ഇത്രയേറെ താപസജീവിതം നയിച്ചിട്ടും നിന്റെ ജീവിതം പൂര്‍ണമായും ദൈവത്തിന് സമര്‍പ്പിക്കപ്പെട്ടിട്ടില്ല. അലക്‌സാഡ്രിയായില്‍ താമസിക്കുന്ന ആ പാവപ്പെട്ട തയ്യല്‍ക്കാരന്റെ ജീവിതം നിന്റെ ജീവിതത്തെക്കാള്‍ എത്രയോ ശ്രേഷ്ഠമാണ്. നിന്റെ ആത്മീയ ജീവിതം ഇനിയും വളരേണ്ടിയിരിക്കുന്നു. ആ തയ്യല്‍ക്കാരന്റെ വിശുദ്ധ ജീവിതത്തിന് മുന്നില്‍ നിന്റെ തപശ്ചര്യയും വിശുദ്ധിയും ഒന്നുമല്ല.''
വിശുദ്ധ അന്തോനീസിന് തന്റെ താപസജീവിതത്തില്‍ ഒത്തിരി കുറവുകളുണ്ടെന്ന് ബോധ്യമായി. ശ്രേഷ്ഠജീവിതം നയിക്കുന്ന തയ്യല്‍ക്കാരനെ നേരില്‍ക്കണ്ട് വിശുദ്ധിയുടെ രഹസ്യം മനസിലാക്കണമെന്നുള്ള ആഗ്രഹം അദ്ദേഹത്തില്‍ വളര്‍ന്നു. അടുത്ത ദിവസം രാവിലെതന്നെ തന്റെ ഊന്നുവടിയുമായി വളരെ ക്ലേശങ്ങള്‍ സഹിച്ച് വിശുദ്ധ അന്തോനീസ് അലക്‌സാഡ്രിയായിലേക്ക് യാത്രതിരിച്ചു. അലക്‌സാഡ്രിയായിലെത്തിയ താപസപിതാവ് വളരെ ക്ലേശിച്ചാണ് തയ്യല്‍ക്കാരനെ കണ്ടെത്തിയത്. കണ്ടയുടനെ തന്റെ ആഗമനോദ്ദേശ്യം അദ്ദേഹം വെളിപ്പെടുത്തി. തയ്യ ല്‍ക്കാരന്‍ എളിമയോടെ ഒന്നും മറച്ചുവയ്ക്കാതെ തന്റെ ജീവിത രഹസ്യങ്ങള്‍ വെളിപ്പെടുത്തി. വിശുദ്ധ അന്തോനീസിന് തൃപ്തിയായി.
താന്‍ എന്തെങ്കിലും വലിയ കാര്യങ്ങളോ നന്മകളോ പ്രവര്‍ത്തിക്കുന്നതായി തയ്യല്‍ക്കാരന്‍ ഒരിക്കലും ചിന്തിച്ചിട്ടില്ല. നഗരത്തിലെ ഏറ്റവും പാപിയായ മനുഷ്യന്‍ താനാണെന്നും മറ്റുള്ളവരെല്ലാം തന്നേക്കാള്‍ ശ്രേഷ്ഠരാണെന്നുമാണ് തയ്യല്‍ക്കാരന്‍ വിശ്വസിക്കുന്നത്. ഓരോ പ്രഭാതത്തിലും ഉറക്കമുണര്‍ന്നാല്‍ ദൈവത്തിന് നന്ദിയും സ്തുതിയും പറഞ്ഞതിനുശേഷം അന്നത്തെ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ട ശക്തിക്കായി അയാള്‍ പ്രാര്‍ത്ഥിക്കും. ശ്രദ്ധയോടും വിശുദ്ധിയോടുംകൂടിയാണ് ഏറ്റവും നിസാര കാര്യങ്ങള്‍പോലും ചെയ്യുന്നത്.
അനുദിന ജീവിതത്തിലെ എല്ലാ കാര്യങ്ങളും സ്‌നേ ഹത്തോടെയും ആദരവോടെയും നിര്‍വഹിക്കുന്നതാണ് തയ്യല്‍ക്കാരന്റെ ആന്തരിക വളര്‍ച്ചയുടെ ഒരു രഹസ്യമെന്ന് വിശുദ്ധ അന്തോനീസ് തിരിച്ചറിഞ്ഞു. സ്‌നേഹമില്ലാത്ത തപശ്ചര്യകളും നോമ്പും, മറ്റുള്ളവരേക്കാള്‍ ശ്രേ ഷ്ഠനാണെന്ന രീതിയിലുള്ള ഭക്താനുഷ്ഠാനങ്ങളും ആ ത്മീയ വളര്‍ച്ചയ്ക്ക് വിഘാതമാണെന്ന് താപസശ്രേഷ്ഠന് മനസിലായി. തയ്യല്‍ക്കാരനിലൂടെ തന്നെ പഠിപ്പിച്ച പരിശുദ്ധാത്മാവിന് നന്ദി പറഞ്ഞുകൊണ്ട് അദ്ദേഹം മരുഭൂമിയിലേക്ക് മടങ്ങി.
ഈ നോമ്പുകാലത്ത് ചെയ്തുകൊണ്ടിരിക്കുന്നതെല്ലാം കൂടുതല്‍ സ്‌നേഹത്തോടും ശ്രദ്ധയോടുംകൂടി ചെയ്യാന്‍ നമുക്ക് പഠിക്കാം. അഹങ്കാരചിന്തകളെ ത കര്‍ക്കാനും സ്വന്തം ദുര്‍ഭഗാവസ്ഥ മനസിലാക്കാനും നോമ്പനുഷ്ഠാനങ്ങള്‍ നമ്മെ സഹായിക്കട്ടെ. എന്റെ ശരീരം ദഹിപ്പിക്കാന്‍ കൊടുത്താല്‍പോലും സ്‌നേഹമില്ലായെങ്കില്‍ ഞാനൊന്നുമല്ല എന്ന പൗലോസ് അപ്പസ് തോലന്റെ വാക്കുകള്‍ നോമ്പുകാലത്തിന്റെ ധ്യാനവിഷയവും ആകട്ടെ.
പ്രാര്‍ത്ഥന
കര്‍ത്താവേ... നോമ്പിന്റെയും പ്രായശ്ചിത്തത്തിന്റെയും അരൂപിയെ ഞങ്ങള്‍ക്ക് നല്കണമേ. ഞങ്ങളുടെ ഉപവാസങ്ങള്‍ ഹൃദയത്തെ തൊട്ടുണര്‍ത്തുന്നതായിത്തീരട്ടെ. പാപത്തിന്റെ വഴികളെ ഉപേക്ഷിക്കുന്നതോടൊപ്പം സ്‌നേഹത്തിന്റെ വഴികളെ ആശ്ലേഷിക്കാനും ഞങ്ങള്‍ക്കിടയാക്കണമേ, ആമ്മേന്‍.
Saturday, 04 February 2012 14:13
മരുഭൂമിയിലെ ആന്റണിയും അലക്‌സാഡ്രിയായിലെ തയ്യല്‍ക്കാരനും
Written by Benny Punnathara (Chief Editor)
Read 3092 times
1 Comment
-
Comment Link
Sunday, 05 February 2012 02:26
posted by
Prince
Very nice thoughts...
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.