സ്വര്‍ഗത്തിന്റെ പതിപ്പുകളാകേണ്ട കുടുംബങ്ങളെ നരകത്തിന്റെ അവസ്ഥയിലേക്ക് എത്തിക്കുന്നതില്‍ വിവേകരഹിതമായ പെരുമാറ്റങ്ങള്‍ക്ക് വലിയ പങ്കുണ്ട്.
കുടുംബാംഗങ്ങള്‍ മുഴുവന്‍ തന്റെ അധികാരം അംഗീകരിക്കണമെന്നും ഒരിക്കലും അവര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തരുതെന്നുമുള്ള ചിന്താഗതിക്കാരനായിരുന്നു മൈക്ക്. അടിയുറച്ച ക്രൈസ്തവ വിശ്വാസിയായിരുന്നെങ്കിലും വീട്ടില്‍ സ്വേച്ഛാധിപതിയെപ്പോലെയാണ് അയാള്‍ പെരുമാറിയിരുന്നത്. സൗമ്യയും ഭക്തയുമായ ഭാര്യ ജില്ലും നാലു കുട്ടികളും അടങ്ങിയ ആ കുടുംബം മൈക്കിന്റെ അധികാരവാളിനു മുന്‍പില്‍ വിധേയത്വത്തോടെയാണ് ജീവിച്ചത്.
വീട്ടിലെ ഓരോ ചലനങ്ങളും മൈക്കിന്റെ നിയന്ത്രണത്തിലായിരുന്നു. ജില്ലിന് വീട്ടില്‍ ഒരു റോളും ഇല്ലായിരുന്നു. മാത്രമല്ല, ഒരു കാര്യത്തിലും ഭാര്യയുടെ അഭിപ്രായം കേള്‍ക്കാന്‍ അയാള്‍ തയാറായിരുന്നില്ല. ശാരീരികമായി ഭാര്യയെ ഉപദ്രവിച്ചില്ലെങ്കിലും മാനസികമായി മൈക്ക് ജില്ലിനെ പീഡിപ്പിച്ചിരുന്നു. കടുത്ത വിമര്‍ശനങ്ങള്‍ ജില്ലിനെതിരെ നടത്തിയിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനടിമപ്പെട്ട ജില്‍ മരവിച്ച് മൗനിയായ ഒരു പാവയെപ്പോലെ ആയിത്തീര്‍ന്നു. എപ്പോള്‍ വേണമെങ്കിലും പൊട്ടിത്തെറിക്കാന്‍ പാകത്തില്‍ പുകയുന്ന അഗ്നിപര്‍വതത്തിന്റെ അവസ്ഥയിലായി അവരുടെ ഭവനം.
ഒരു ദിവസം അഞ്ചു വയസുകാരനായ മകന്‍ ടൈലറിന് പനി ബാധിച്ചു. ചില നാടന്‍മരുന്നുകള്‍ മൈക്കും ജില്ലും മകന് നല്കി. പക്ഷേ, മരുന്നുകളോട് ടൈലറിന്റെ ശരീരം പ്രതികരിച്ചില്ല. ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടൈലറിന്റെ രോഗം മൂര്‍ഛിച്ചു. ജില്‍ മകനെ ഡോക്ടറെ കാണിച്ചു. ശ്വാസകോശത്തില്‍ അണുബാധയുണ്ടായതിനെ തുടര്‍ന്ന് ഡോക്ടര്‍ ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കാന്‍ നിര്‍ദ്ദേശിച്ചു.
ജില്‍ മരുന്നുകളുമായി വീട്ടിലെത്തി. മൈക്ക് അത് തടഞ്ഞു. ആന്റിബയോട്ടിക്കുകള്‍ വിപരീത ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് പറഞ്ഞ് മൈക്ക് ജില്ലിനെ കഠിനമായി ശകാരിച്ചു. ജില്ലാകട്ടെ മൈക്കിന്റെ ഇപ്രകാരമുള്ള സ്വഭാവം കണ്ട് മുറിയില്‍ പോയി മുഖം പൊത്തിക്കരഞ്ഞു. അത്യാസന്നനിലയിലായ മകനെ എങ്ങനെയെങ്കിലും രക്ഷിക്കണമെന്ന് പറ ഞ്ഞ് അവള്‍ പ്രാര്‍ത്ഥിച്ചു.
''ഞാനാണ് ഈ ഭവനത്തിന്റെ നാഥന്‍. പറയുന്നത് അനുസരിച്ചാല്‍ മതി'' കര്‍ക്കശക്കാരനായ മൈക്കിന്റെ സ്വരം ഒരു ഏകാധിപതിയുടേതായിരുന്നു.
മണിക്കൂറുകള്‍ കടന്നുപോയി. കടുത്ത ജ്വരബാധയാല്‍ എഴുന്നേല്ക്കാനും സംസാരിക്കാനുമാകാതെ ടൈലര്‍ വിഷമിച്ചു. അതീവ ദുഃഖിതയായ ജില്‍ കടുത്ത നിരാശയുടെ ആഴങ്ങളിലേക്ക് വീണു. ഉന്മാദാവസ്ഥയിലായ ജില്‍ ഒടുവില്‍ പൊട്ടിത്തെറിച്ചു.
''സ്വന്തം മകന്റെ ജീവന്‍ രക്ഷിക്കാന്‍ ല ഭിച്ച അവസരം എന്തിന് നിങ്ങള്‍ തള്ളിക്കളയുന്നു'' എന്ന് ജില്‍ ഉറക്കെ കരഞ്ഞുകൊണ്ട് മൈക്കിനോട് ചോദിച്ചു.
അവസാനം മകന് ആന്റിബയോട്ടിക്ക് നല്കാന്‍ മൈക്ക് സമ്മതിച്ചു. മരണത്തിന്റെ വക്കില്‍നിന്ന് ടൈലര്‍ കഷ്ടിച്ച് രക്ഷപ്പെട്ടു.
പക്ഷേ, ആ ഭവനത്തില്‍ പ്രശ്‌നങ്ങള്‍ ഉരുണ്ടുകൂടി. തന്റെ അധികാരം ചോദ്യം ചെയ്യപ്പെട്ട മൈക്ക് വ്രണിതഹൃദയനായി. ജില്‍ ത ന്റെ അധികാരത്തെ വെല്ലുവിളിക്കുകയാണെന്ന് മൈക്കിനു തോന്നി.
അവരുടെ വിവാഹബന്ധം പതുക്കെ വഴക്കുകളിലേക്കും വിവാഹമോചനത്തിലേക്കും നീണ്ടു. അവസാനം കൗണ്‍സലിംഗിലൂടെ ആ കുടുംബം രക്ഷ പ്രാപിച്ചു. ദൈവത്തിന്റെ കരുണയാലും തുടര്‍ച്ചയായ വൈദികരുടെ ഇടപെടലുകളാലും മൈക്കും ജില്ലും സ്വരച്ചേര്‍ച്ചയിലെത്തി.
ദമ്പതികളുടെ 'ഞാനെന്ന ഭാവം' വിവാഹബന്ധങ്ങളില്‍ അന്തഃഛിദ്രങ്ങള്‍ക്കും വിയോജിപ്പുകള്‍ക്കും കാരണമാകും. വിട്ടുവീഴ്ചയില്ലാത്ത പെരുമാറ്റം മൈക്കിന്റെയും ജില്ലിന്റെയും അവസ്ഥയിലേക്ക് നമ്മെ എത്തിക്കും.
സ്‌നേഹമാണ് കുടുംബബന്ധങ്ങള്‍ക്ക് അടിത്തറയാകേണ്ടത്. ഒരാള്‍ അപരനെ തന്നെക്കാള്‍ ശ്രേഷ്ഠന്‍ എന്നു പറയുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ ആദരവും ബഹുമാനവും സംജാതമാകുന്നത്. ഭാര്യാഭര്‍ത്താക്കന്മാര്‍ ഏകാധിപതികളെപ്പോലെ പെരുമാറിയാല്‍ കുടുംബം നരകമായി മാറും. ഭാര്യാഭര്‍ത്താക്കന്മാര്‍ ജീവിതപങ്കാളികളുടെ നന്മകള്‍ കണ്ടുപിടിക്കുവാന്‍ ശ്രമിക്കുന്നവരാകണം. ഇല്ലാത്തതിനെ ചൊല്ലി വഴക്കടിച്ച് ജീവിതത്തിന്റെ സൗന്ദര്യം നഷ്ടപ്പെടുത്തരുത്. വിവാഹബന്ധങ്ങളിലെ സ്വാതന്ത്ര്യം എന്നു പറയുന്നത് അഹങ്കാരമോ ഏകാധിപത്യമോ അല്ല. പങ്കാളിയുടെ വ്യക്തിത്വത്തെ മാനിക്കലാണ്. പരസ്പരമുള്ള ഉത്തരവാദിത്വങ്ങളും കടമകളും നിര്‍വഹിക്കുന്നതില്‍ സന്തോഷം കാട്ടുന്നവരാണ് ഉത്തമ ഭാര്യാഭര്‍ത്താക്കന്മാര്‍.
ഒരുമിച്ച് ഉല്ലസിക്കാനും ദുഃഖവും പരിഭവങ്ങളും ഭാരങ്ങളും വിയോജിപ്പുകളും പരസ്പരം പങ്കിട്ട് ഒരേ വഴിയിലൂടെ യാത്ര ചെ യ്യാനും ജീവിതപങ്കാളികള്‍ക്കു സാധിക്കു മ്പോഴാണ് ഉത്തമ കുടുംബങ്ങള്‍ യാഥാര്‍ ത്ഥ്യമാകുന്നത്.
ഒരുമിച്ച് പ്രാര്‍ത്ഥിക്കാനും സംസാരിക്കാനും ഭക്ഷിക്കാനും പങ്കിടാനും കഴിയുമെങ്കില്‍ കുടുംബജീവിതം സുഖകരമായ ഒരവസ്ഥയിലേക്ക് നമുക്ക് കൊണ്ടുവരാം. ആ അവസ്ഥയിലാണ് ദൈവം സ്‌നേഹമായി കു ടുംബങ്ങളില്‍ അവതരിക്കുന്നത്. ദൈവമുള്ളിടത്തേ സ്‌നേഹമുള്ളൂ എന്നോര്‍ക്കുക.
Read 1142 times
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.