Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Saturday, 04 February 2012 16:12

ഒരു ഗത്‌സെമന്‍ അനുഭവം

Written by  ജെയിംസ്‌ വടക്കേക്കര, ഹൂസ്റ്റണ്‍
Rate this item
(40 votes)

ക്രിസ്തുവിനെ അറിഞ്ഞിട്ടില്ലാത്ത വ്യക്തിയുടെ ജീവിതത്തില്‍ ഒരു വചനം ചെലുത്തിയ സ്വാധീനവും അത്ഭുതാവഹമായ മാറ്റവുമാണ് ലേഖനം പ്രതിപാദിക്കുന്നത്.20

എനിക്ക് ഇരുപത് വയസുള്ളപ്പോഴാണ് സൗദി അറേബ്യയില്‍ എത്തിയത്. പ്രതിസന്ധികളും വിഷമങ്ങളും ഉല്‍ക്കണ്ഠകളും പിടിമുറുക്കിയ സമയം. ഏതിനും പരിഹാരം തേടാന്‍ ഏക ആശ്രയം കൈയിലുള്ള കൊച്ചു ബൈബിളായിരുന്നു. എന്നെ ഏറെ സ്പര്‍ശിച്ച വചനമാണ് 1 പത്രോസ് 5:7: ''നി ങ്ങളുടെ ഉല്‍ക്കണ്ഠകളെല്ലാം അവിടുത്തെ ഏല്പിക്കുവിന്‍. അവിടുന്നു നിങ്ങളുടെ കാര്യത്തില്‍ ശ്രദ്ധാലുവാണ്.'' ഏറെ ആശ്വാസവും പ്രത്യാശയും നല്കിയ വചനം കടലാസില്‍ എഴുതി എന്റെ കട്ടിലിനു മുകളിലായി ഭിത്തിയില്‍ ഒട്ടിച്ചു വച്ചു. ഉണരുമ്പോള്‍ അതു വായിക്കണം, കിടക്കുമ്പോള്‍ ധ്യാനിക്കണം എന്നു ഞാന്‍ ഉറപ്പിച്ചു. ഈശോ ഗത്‌സെമനില്‍ പ്രാ ര്‍ത്ഥിക്കുന്ന പടവും അതിനടുത്തായി ഒട്ടിച്ചു.

ആ ഇടയ്ക്കാണ് സുരേഷ് ഞങ്ങളുടെ കമ്പനിയില്‍ എത്തിയത്. അവന് താമസം ഒരുക്കിയത് എന്റെ മുറിയിലായിരുന്നു. ദുഃശീലങ്ങള്‍ ഒന്നുമില്ലാത്ത, വാതോരാതെ സഹോദരങ്ങളുടെ നന്മകള്‍ പറയുന്ന സുരേഷ് പെ ട്ടെന്ന് എന്റെ അടുത്ത സുഹൃത്തായി. ആറു പെങ്ങന്മാരായിരുന്നു അവന്. ഓരോരുത്തരെയായി അവന്‍ വിവാഹം കഴിപ്പിച്ചു. പല വിവാഹങ്ങളിലും സംബന്ധിക്കാന്‍ അവന്‍ പോയില്ല. കാരണം, ടിക്കറ്റിനായി മുടക്കുന്ന പണംകൂടി അവര്‍ക്കു കൊടുക്കാമല്ലോ എന്നവന്‍ വിചാരിച്ചു. ഇളയസഹോദരിമാരെ ഉള്‍ പ്പെടെ വിവാഹിതരാക്കിയ ശേഷമാണ് അ വന്‍ വിവാഹിതനായത്. സഹോദരന്റെ വിവാഹാവശ്യത്തിനായി എന്റെ കൈയില്‍നിന്നും വാങ്ങിയ തുക രണ്ടു വര്‍ഷം ജോലി ചെ യ്താണ് കുറച്ചുകുറച്ചായി വീട്ടിയത്. ഇത്രയേറെ കുടുംബത്തെയും കൂടപ്പിറപ്പുകളെയും സ്‌നേഹിക്കുന്ന ഒരു വ്യക്തിയെ കണ്ടിട്ടില്ല. പലപ്പോഴും അവന്റെ സത്യസന്ധതയും നന്മയും കണ്ട് ഞാന്‍ അതിശയിച്ചിട്ടുണ്ട്. മാതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുംവേണ്ടി ഇങ്ങനെ ജീവിതം ഹോമിക്കരുതെന്ന് ഞാന്‍ പലവട്ടം അവനെ ഉപദേശിച്ചിരുന്നു. ഒരിക്കല്‍ അവന്‍ പറഞ്ഞു: ''നിന്റെ കട്ടിലിനു മുകളില്‍ ഒട്ടിച്ചിരിക്കുന്ന വാചകം എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. പ്രാര്‍ത്ഥിക്കുന്ന ആ ദൈവത്തെ (ഗത്‌സെമനിലെ ഈശോ) ഞാന്‍ ഇഷ്ടപ്പെടുന്നു.''
എനിക്കുവേണ്ടി നീ പ്രാര്‍ ത്ഥിക്കണം എന്നവന്‍ പല പ്പോഴും പറയാറുണ്ടായിരന്നു.

സ്ഥലം വില്ക്കാനുള്ള തീരുമാനം
അങ്ങനെയിരിക്കെ ഒരു ദിവ സം സുരേഷ് ജോലിസ്ഥലത്ത് തലകറങ്ങി വീണു. വിദഗ്ധ പരിശോധനയില്‍ അവന്റെ ഹൃദയത്തിന്റെ വാല്‍വിന് ദ്വാരമുള്ളതായി കണ്ടെത്തി. എത്ര യും പെട്ടെന്ന് നാട്ടിലെത്തണം. ശസ്ത്രക്രിയ നടത്തണം. പലരില്‍ നിന്നുമായി ഞങ്ങള്‍ കു റെ പണം പിരിച്ചു. പക്ഷേ, അ തുകൊണ്ടൊന്നുമായില്ല. നാട്ടി ല്‍ അവന്‍ വാങ്ങിയ കുറച്ചു സ്ഥലമുണ്ടായിരുന്നു. ആ സ്ഥ ലം വില്ക്കാന്‍ തീരുമാനിച്ചു. അതില്‍ത്തന്നെയുള്ള വീട്ടിലായിരുന്നു അപ്പനും അനുജനും കുടുംബവും താമസിച്ചിരുന്നത്. അതിനാല്‍ വീട് ഒഴിച്ച് ബാക്കി പത്തുസെന്റ് വിറ്റ് ഓപ്പറേഷന്‍ നടത്താമെന്ന് പ്ലാന്‍ ചെയ്തു. സുരേഷ് നാട്ടിലേക്ക് യാത്രയായി. ഒരു മാസം കഴിഞ്ഞപ്പോള്‍ അവന്‍ തിരികെ വന്നു. ഓപ്പറേഷന്‍ നടന്നില്ല എന്നുമാത്രം പറഞ്ഞു. നാട്ടില്‍ നിന്നു മടങ്ങി യെത്തിയ സുരേഷിന്റെ മാറ്റം എന്നെ വല്ലാ തെ വീര്‍പ്പുമുട്ടിച്ചു. അവസാനം ഒരു പൊട്ടിക്കരച്ചിലിനു നടുവില്‍ ഹൃദയം തകര്‍ന്ന അവസ്ഥ എന്നോടവന്‍ പങ്കുവച്ചു. നാട്ടിലെ ത്തിയ അവനെ സ്വീകരിക്കാന്‍ സഹോദരിമാരും അവരുടെ മക്കളും എല്ലാവരും ഉണ്ടായിരുന്നു. പതിവുപോലെ തങ്ങള്‍ക്ക് കൊണ്ടുവന്നിട്ടുള്ളതൊക്കെ കൊണ്ടുപോകാന്‍ സ് നേഹംനടിച്ചു വന്നവര്‍. ഇക്കുറി ഒന്നും കൊണ്ടുവന്നിട്ടില്ല എന്നറിഞ്ഞപ്പോള്‍ എല്ലാവരും സ്ഥലംവിട്ടു. പെങ്ങന്മാരെ മറന്നെന്ന് പിതാവുള്‍പ്പെടെ എല്ലാവരും കുറ്റപ്പെടുത്തി. എങ്കിലും രോഗവിവരം അവന്‍ എല്ലാവരില്‍നിന്നും മറച്ചുവച്ചു. അവര്‍ വേദനിക്കരുതെന്ന് അവനാഗ്രഹിച്ചു. അവസാനം താന്‍ വാങ്ങിയ സ്ഥലത്തിന്റെ ഒരു ഭാഗം വില്ക്കുന്ന കാര്യം സുരേഷ് പിതാവിനെ അറിയിച്ചു. അപ്പോഴാണ് സത്യം മനസിലായത്. മാസങ്ങള്‍ക്കു മുന്‍പ് ആ സ്ഥലം വിറ്റ് പിതാവ് എല്ലാവര്‍ക്കുമായി പണം വീതിച്ചുകൊടുത്തിരുന്നു. ഗള്‍ ഫുകാരനെന്തിനു സ്ഥലം എന്നായിരുന്നു പിതാവിന്റെ ചോദ്യം. മതിലു പണിയാനാണെന്നു പറഞ്ഞ് പവര്‍ ഓഫ് അന്റോണി (സമ്മതപത്രം) വാങ്ങിയത് സ്ഥലം വില് ക്കാനായിരുന്നു എന്നവന്‍ അറിഞ്ഞത് അപ്പോഴാണ്.
അനുജന്റെ പേരിലേക്ക് ഇതിനോടകം എഴുതിമാറ്റിയിരുന്ന വീട്ടില്‍നിന്ന് ഒരു രാത്രി ഇറങ്ങിപ്പോരേണ്ടിവന്നു. പിതാവുപോലും അവന്റെ ഭാഗത്ത് നി ന്നില്ല. കൈയില്‍ അടുക്കിപ്പിടിച്ച ഒരു ബാഗുമായി ബസ്സ്റ്റാന്റില്‍ കഴിച്ചുകൂട്ടി. അവധി തീരുന്നതുവരെ അനാഥനെപ്പോ ലെ അലഞ്ഞശേഷം തിരിച്ചെത്തിയിരിക്കുകയാണ് സുരേഷ്. എന്തു പറഞ്ഞാണ് ആശ്വസിപ്പിക്കേണ്ടത് എന്നെനിക്കറിയില്ലായിരുന്നു. അവന്‍ പറഞ്ഞു: ''ഓരോ തി ക്താനുഭവങ്ങള്‍ ഒന്നിനു പുറകെ ഒന്നാ യി വന്നപ്പോള്‍ പിടിച്ചുനിന്നത് നിന്റെ കട്ടിലിനരുകില്‍ എഴുതിവച്ച വചനത്തിന്റെ ബലത്തിലായിരുന്നു. എന്റെ എല്ലാ വിഷമങ്ങളും അതാതു ദിവസങ്ങളില്‍ തന്നെ ഞാന്‍ ദൈവത്തിലര്‍പ്പിച്ചിരുന്നു.''

വിശ്വാസത്തിന്റെ തുടക്കം
അതൊരു വിശ്വാസത്തിന്റെ തുടക്കമായിരുന്നു. അന്നുമുതല്‍ സുരേഷ് ബൈബി ള്‍ വായിക്കാനും കൊന്ത ചൊല്ലാനും തുടങ്ങി. ഞങ്ങളൊരുമിച്ച് എല്ലാ ദിവസവും അവന്റെ പിതാവിനും സഹോദരങ്ങള്‍ ക്കുംവേണ്ടി പ്രാര്‍ത്ഥിച്ചു. അതോടൊപ്പംതന്നെ ചികിത്സയും തുടര്‍ന്നു. മൂന്നു മാസങ്ങള്‍ കടന്നുപോയി. ഒരിക്കല്‍ പരിശോധന കഴിഞ്ഞ് ഡോക്ടര്‍ അത്ഭുതത്തോടെ അവനെ നോക്കി. സുരേഷിന്റെ ഹൃദയവാല്‍വുകളുടെ ദ്വാരം അടഞ്ഞ് വാല്‍വുകള്‍ പ്രവര്‍ത്തനക്ഷമമായി മാറിയിരിക്കുന്നു. അന്ന് അറബിയായ ആ ഡോക്ട ര്‍ പറഞ്ഞ വാചകം ഞാനിന്നും ഓര്‍ക്കു ന്നു: ''മരുന്നിനും ചികിത്സയ്ക്കുമപ്പുറത്ത് ദൈവത്തിന്റെ ശക്തിയാണ് നിന്നെ സുഖപ്പെടുത്തിയത്.'' സുരേഷ് ഇപ്പോള്‍ കുടുംബസമേതം സൗദി അറേബ്യയില്‍ സുവിശേഷസാക്ഷ്യമായി ജീവിക്കുന്നു.

മാതാപിതാക്കളും ഉറ്റവരും സഹോദരങ്ങളും എല്ലാവരും തള്ളിക്കളഞ്ഞപ്പോള്‍ ഈശോയുടെ കരത്തിനുകീഴെ സമാശ്വസിക്കുകയും എല്ലാ സാധ്യതകളും അസ്തമിക്കുന്നിടത്ത് ഈശോ ഉള്ളംകൈയില്‍ താങ്ങി നടത്തുകയും ചെയ്യുന്ന അനുഭവം സുരേഷിന്റെ ജീവിതത്തെ വീണ്ടെടുത്തു. അതിലേക്കവനെ നയിച്ചതോ ഒരു തിരുവചനവും.

വചനത്തിന്റെ ശക്തി സ്വീകരിക്കാന്‍ കഴിയണമെങ്കില്‍ മനഃസാക്ഷിക്കു മുന്നില്‍ നാം സത്യസന്ധരായിരിക്കണം. നീതിമാന്‍ ഇളകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. പേമാരിപോലെ വലിയ ദുരിതങ്ങള്‍ കടന്നുവന്നേക്കാം. എന്നാലും തകര്‍ന്നുപോകാന്‍ അവിടുന്ന് അനുവദിക്കുകയില്ല. നന്മയും സ്‌നേഹവും നിറഞ്ഞ ഹൃദയങ്ങളിലേക്കു മാത്രമേ വചനത്തിന് കടന്നുവരുവാനും പ്രവര്‍ത്തിക്കുവാനും സാധിക്കൂ.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.