Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Saturday, 04 February 2012 16:14

രൂപാന്തരപ്പെടുത്തുന്ന ബലികള്‍

Written by  വിന്ധ്യ ബാബു
Rate this item
(25 votes)

വിശുദ്ധ കുര്‍ബാനയില്‍ അപ്പം തിരുശരീരമായും വീഞ്ഞ് തിരുരക്തമായും രൂപാന്തരപ്പെട്ടിട്ടും നമുക്കെന്താ ഒരു മാറ്റവും ഇല്ലാത്തത്?

എത്രയധികം ദിവ്യബലികളില്‍ പങ്കുചേര്‍ന്നവരാണ് നാമോരോരുത്തരും. എന്നാല്‍, ഈ ബലികളില്‍ ഏതെങ്കിലുമൊന്ന് ജീവിതത്തില്‍ എന്തെങ്കിലുമൊക്കെ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടോ? ഞാന്‍ പങ്കെടുത്ത ഒരു ദിവ്യബലി എന്നില്‍ മാറ്റമുണ്ടാക്കിയ ഒരു കൊച്ചുസംഭവം.15

പതിവുപോലെ അന്ന് വിശുദ്ധ ബലിയില്‍ പങ്കുചേര്‍ന്ന് തിരിച്ചു വരുമ്പോള്‍ എന്റെ ഹൃദയത്തില്‍ വന്ന ഈശോയോട് പരിഭവത്തോടെ ചോദിച്ചു ''എന്റീശോയേ... ഞാനെത്ര ദിവസമായി മുടങ്ങാതെ വിശുദ്ധ ബലിയര്‍പ്പിക്കുന്നു, ജപമാലകള്‍ ചൊല്ലുന്നു, വിശുദ്ധ ഗ്രന്ഥം വായിക്കുന്നു... പക്ഷേ, എന്റെ ചില പ്രാര്‍ത്ഥനകള്‍ക്കൊന്നും ഉത്തരമോ ജീവിതത്തിന് ഞാനാഗ്രഹിക്കുന്ന മാറ്റങ്ങളോ സംഭവിക്കാത്തതെന്തുകൊണ്ടാണ്?'' അല്പസമയത്തിനുശേഷം മറ്റൊരു ചിന്തയാണ് ഈശോ മറുപടിയായി തന്നത്. ''നീ പറഞ്ഞതെല്ലാം ശരിയാണ്. എല്ലാം നീ ഭംഗിയായിത്തന്നെ ചെയ്യുന്നു. എന്നാല്‍, ഞാനാഗ്രഹിക്കുന്ന ചില മാറ്റങ്ങള്‍ ജീവിതത്തില്‍ നീ വരുത്തിയോ? ഓരോ ദിവ്യബലിയിലും ഞാന്‍ വിഭജിക്കപ്പെടുമ്പോള്‍ എന്റെ കുഞ്ഞേ... നിന്റെ ജീവിതത്തില്‍നിന്നും അടര്‍ത്തിയെടുത്ത ഒരു ബലിവസ്തുവെങ്കിലും നീയെനിക്കായി സമര്‍പ്പിച്ചുവോ?'' ആദ്യം എനിക്കൊന്നും മനസിലായില്ല. എങ്കിലും ഞാനാ സ്വരം ധ്യാനിച്ചപ്പോള്‍ ഒരു ചിന്ത ആഴമായി എന്നിലൂടെ കടന്നുപോയി.
ഈശോ പറഞ്ഞതു ശരിയാണ്. കാരണം, ഒരാഴ്ചയ്‌ക്കോ ഒരു മാസത്തിനോ മുന്‍പ് ദിവ്യബലിക്കായി അണഞ്ഞപ്പോഴുണ്ടായ എന്റെ ചിന്തകള്‍ക്കോ മനോഭാവങ്ങള്‍ക്കോ പ്രവൃത്തികള്‍ക്കോ ഇന്നു ഞാന്‍ ബലിയര്‍പ്പണത്തില്‍ പങ്കുചേരുമ്പോഴും ഒരു മാറ്റവുമില്ല. അതെ, ഒരു പുതുമയില്ലാത്ത, അനുഭവമില്ലാത്ത ബലിയര്‍പ്പണമാണ് നാം ഓരോരുത്തരും ഇന്നു ചെയ്തുകൊണ്ടിരിക്കുന്നത്. പക്ഷേ, നാം മാറ്റമുള്ളവരായിത്തീരണമെന്ന് ഈശോ ആഗ്രഹിക്കുന്നു. ''നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവ് പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍'' (മത്താ.5:48). ആ പരിശുദ്ധിയിലേക്കുള്ള ഒരു വളര്‍ച്ചയാണ്, മാറ്റമാണ് ഓരോ ബലിയര്‍പ്പണം കഴിയുമ്പോഴും ദൈവം നമ്മില്‍നിന്ന് ആഗ്രഹിക്കുന്നത്. അതിനായി നമുക്കെത്രമാത്രം സാധിക്കുന്നുണ്ട് എന്നത് ചിന്തനീയംതന്നെ.

സ്‌നേഹമില്ലാത്ത ബലിയര്‍പ്പണങ്ങള്‍
ഈശോ ഓര്‍മപ്പെടുത്തിയതുപോലെ ബലിയായി സമര്‍പ്പിക്കാന്‍ എത്രയധികം ബലിവസ്തുക്കളാണ് നമ്മുടെയൊക്കെ ജീവിതത്തിലുള്ളത്. അഹങ്കാരം, കുറ്റം പറയുന്ന സ്വഭാവം, പിടിവാശി, പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം, ക്ഷമിക്കാനാവാത്ത അവസ്ഥ എല്ലാം ഓരോ കൊച്ചുകൊച്ചു ബലിവസ്തുക്കളാക്കി ഈശോയുടെ കൈകളിലേക്ക്, അപ്പമെടുത്ത് ആശീര്‍വദിച്ച് ഇതെന്റെ ശരീരമാണെന്ന് പറഞ്ഞ് രൂപാന്തരപ്പെടുത്തിയവന്റെ കൈകളിലേക്ക് സമര്‍പ്പിക്കുമ്പോള്‍ അവിടുന്ന് നമ്മുടെ ജീവിതവും രൂപാന്തരപ്പെടുത്തും. അപ്പോള്‍ നമ്മെ വേദനിപ്പിച്ചവരോട്, അപവാദം പറഞ്ഞുപരത്തിയവരോട് നിരുപാധികം ക്ഷമിക്കാന്‍, അഹങ്കാരം വെടിഞ്ഞ് എളിമയോടെ വര്‍ത്തിക്കാന്‍, സഹോദരന്റെ തെറ്റുകള്‍ മറന്ന് അവനെ ശാന്തതയോടെ സ്‌നേഹിക്കാനൊക്കെ നമുക്ക് സാധിക്കും. അങ്ങനെ മാറ്റം വരുന്ന ജീവിതങ്ങള്‍ക്കു മാത്രമേ അനുദിന ജീവിതത്തിലെ സന്തോഷങ്ങളും സഹനങ്ങളുമെല്ലാം സ്‌നേഹപൂര്‍വം ബലിയായി അര്‍ പ്പിക്കാന്‍ സാധിക്കുകയുള്ളൂ.

എന്നാല്‍, നമ്മുടെ സ്‌നേഹമില്ലാത്ത ബലിയര്‍പ്പണങ്ങള്‍ ഈശോയ്ക്ക് സ്വീകാര്യമല്ല. വചനം പറയുന്നു: ''ഞാന്‍ എന്റെ സര്‍വസമ്പത്തും ദാനം ചെയ്താലും എന്റെ ശരീരം ദഹിപ്പിക്കാന്‍ വിട്ടുകൊടുത്താലും സ്‌നേഹമില്ലെങ്കില്‍ എനിക്ക് ഒരു പ്രയോജനവുമില്ല'' (1 കോറി.13:3). പിതാവായ ദൈവം ഈശോയെ നമ്മുടെ പാപങ്ങളുടെ പരിഹാരബലിക്കായുള്ള കുഞ്ഞാടായി ലോകത്തിലേക്കയച്ചതുതന്നെ നമ്മെ അത്രമാത്രം അവിടുന്ന് സ്‌നേഹിച്ചതുകൊണ്ടാണ്. ''അവനില്‍ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി തന്റെ ഏകജാതനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ അത്രമാത്രം സ്‌നേഹിച്ചു'' (യോഹ.3:16).

ജീവിതത്തിന്റെ വിവിധ മേഖലകളില്‍ ഒരു രീതിയിലല്ലെങ്കില്‍ മറ്റൊരു രീതിയില്‍ എരിഞ്ഞുതീരുന്ന വ്യക്തികളാണ് ഓരോരുത്തരും. അതൊരുപക്ഷേ നിന്റെ പ്രത്യേക വിളിക്കനുസൃതമായ ദൈവികശുശ്രൂഷകള്‍ക്കായിട്ടായിരിക്കാം, സഭയെ പടുത്തുയര്‍ത്തുവാന്‍ അവിടുന്ന് സ്ഥാപിച്ച പവിത്രമായ കുടുംബത്തിനുവേണ്ടിയായിരിക്കാം. അതുമല്ലെങ്കില്‍ നിങ്ങളുടെ ജോലിമേഖലകളിലോ മറ്റേതെങ്കിലുമൊക്കെ ജീവിതമേഖലകളിലോ ആയിരിക്കാം. ഓര്‍ക്കുക, എല്ലാ ബലിയും സ്വീകാര്യമായിത്തീരുന്ന ഒരു സമയം നമ്മുടെ ജീവിതത്തിലുണ്ട്. അത് വിശുദ്ധീകരണത്തിന്റെ നിമിഷങ്ങളാണ്.

നമുക്കായി സ്വയം നല്കിക്കൊണ്ട് ''ഇതെന്റെ ശരീരമാണ്, വാങ്ങി ഭക്ഷിക്കുവിന്‍'' എന്നു പറഞ്ഞ കര്‍ത്താവിന്റെ കരങ്ങളിലേക്ക് സ്‌നേഹത്തോടെ നമ്മുടെ ജീവിതത്തെ സമര്‍പ്പിക്കാം. വിഭജനശുശ്രൂഷാവേളയില്‍ നമുക്കും പ്രാര്‍ത്ഥിക്കാം ''എന്റീശോയേ... നീയെനിക്കായി വിഭജിക്കപ്പെട്ടതുപോലെ എന്റെ ഇടവകയ്ക്ക്, ശുശ്രൂഷയ്ക്ക്, ഭാര്യയ്ക്ക്, ഭര്‍ത്താവിന്, മക്കള്‍ക്ക് സ്‌നേഹപൂര്‍വം വിഭജിക്കപ്പെടുവാന്‍ എനിക്കും ശക്തി നല്കണമേ.'' വിശുദ്ധ കുര്‍ബാനയുടെ സമാപനവേളയില്‍ ഹൃദയമാകുന്ന സക്രാരിയില്‍ വന്നണഞ്ഞ ഈശോയോട് ചേര്‍ന്ന് ഓരോ ദിവസവും നമുക്ക് ആരംഭിക്കാം. അങ്ങനെ ഓരോ ദിവ്യബലികളും നമ്മെ മറ്റുള്ളവരാക്കി തീര്‍ക്കട്ടെ. അപ്പോള്‍ നമുക്കും പറയാം ''...ഇനിമേല്‍ ഞാനല്ല ജീവിക്കുന്നത്, ക്രിസ്തുവാണ് എന്നില്‍ ജീവിക്കുന്നത്...'' (ഗലാ.2:20).

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.