Sat05192012

Last Updated 19 May 2012:11:40:52 PM IST

RegisterRegister
sub-menu-1_01sub-menu-1_02sub-menu-1_03sub-menu-1_04sub-menu-1_05sub-menu-1_06sub-menu-1_07



Font Size

Member's Area
Saturday, 04 February 2012 16:32

ആധുനിക കോളനി വാഴ്ചകള്‍

Written by  ടോണി ചിറ്റിലപ്പിള്ളി
Rate this item
(23 votes)

ആധുനികതയുടെ ലേബലില്‍ കുടുംബങ്ങളെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ തിരിച്ചറിയണം.

ടൈറ്റാനിക് എന്ന സിനിമയിലെ പ്രസിദ്ധ ഗാ നം പാടിയ വ്യക്തിയാണ് സെലിന്‍ ഡിയോണ്‍. 'മൈ ഹാര്‍ട്ട് മില്‍ ഗോ ഓണ്‍' എന്നു തുടങ്ങുന്ന ഗാനം ലോകം മുഴുവന്‍ ഏറ്റുപാടുന്നു. സ്‌നേഹത്തിന്റെ തീവ്രത ഏറെ അനുഭവപ്പെടുന്നുണ്ട് ഈ ഗാനത്തില്‍. 2007 ല്‍ ഫോര്‍ബ്‌സ് മാസിക ലോകത്തിലെ ഏറ്റവും സമ്പന്നയായ അഞ്ചാമത്തെ വനിതയായി സെലിനെ തെരഞ്ഞെടുത്തു. 250 മില്യന്‍ ഡോളറായിരുന്നു അവരുടെ ആസ്തി. കനത്ത ദാരിദ്ര്യത്തിന്റെ വഴികള്‍ താ ണ്ടിയവളാണ് സെലിന്‍. 14 മക്കളില്‍ ഇളയവളായിരുന്നു സെലിന്‍. കാനഡയിലെ ക്യുബെക്ക് എന്ന കുഗ്രാമത്തില്‍ ഏറെ അരിഷ്ടതയില്‍ കഴിഞ്ഞ കുടുംബത്തില്‍നിന്നാണ് സെലിന്‍ വരുന്നത്. അവളുടെ പിതാവിന്റെ സമ്പാ ദ്യം ആഴ്ചയില്‍ വെറും 160 ഡോളറായിരുന്നു. എന്നാ ല്‍, അഞ്ചപ്പംകൊണ്ട് അ യ്യായിരം പേരെ തീറ്റിപ്പോറ്റിയ യേശുവിന്റെ മാതൃക മുന്നില്‍ കണ്ട് ആ പിതാവ് 160 ഡോളര്‍കൊണ്ട് പതിനാറുപേരെ പോറ്റി.19

കുടുംബബന്ധങ്ങളില്‍ ഇഴയടുപ്പം സൃഷ്ടിക്കാനും ഉള്ളതുകൊണ്ട് ജീവിക്കുവാനും അദ്ദേഹം 14 മക്കളെയും പരിശീലിപ്പിച്ചു. കുടുംബത്തില്‍നിന്നും ലഭിച്ച പങ്കുവയ്ക്കലിന്റെ പാഠങ്ങള്‍ തനിക്ക് ഏറെ പ്രചോദനം നല്കുന്നുണ്ടെന്ന് സെലിന്‍ ഡി യോണ്‍ പറയുന്നു.

16 പേരുള്ള വലിയ കുടുംബത്തില്‍ ഒരുമയോടെയും സ്‌നേഹത്തോടെയും ജീവിതം കെട്ടിപ്പടുത്തപ്പോള്‍ ദൈവം കരുതലിന്റെയും സംരക്ഷണത്തിന്റെയും രൂപത്തില്‍ കുടുംബത്തിലേക്ക് വന്ന അനുഭവങ്ങള്‍ മനസിലുണ്ടെന്നും അവള്‍ അനുസ്മരിക്കുന്നുണ്ട്.

വിശുദ്ധ പൗലോസ് കൊളോസോസിലെ സഭയ്ക്ക് എഴുതിയ ലേഖനത്തില്‍ പറയുന്നു: ''സര്‍വോപരി, എല്ലാറ്റിനെയും കൂട്ടിയിണക്കി പരിപൂര്‍ണമായ ഐക്യത്തില്‍ ബന്ധിക്കുന്ന സ്‌നേഹം പരിശീലിക്കുവിന്‍. ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ''(കൊളോ.3:14).

അന്ധകാരം സൃഷ്ടിക്കുന്ന മനസുകള്‍
മാതാപിതാക്കള്‍ തമ്മിലുള്ള സ്‌നേഹമാണ് കുട്ടികളിലേക്ക് പകരുന്നത്. സഹകരണവും അനുസരണയും മക്കളിലുണ്ടാകുന്നത് മാതാപിതാക്കളുടെ സ്‌നേഹത്തിന്റെ പ്രതിഫലനത്തിലൂടെയാണ്. നിരാശക്കും ക്ലേശങ്ങള്‍ക്കും പ്രയാസങ്ങള്‍ക്കും വിദ്വേഷത്തിനും അവിടെ സ്ഥാനമില്ല.

ഇന്ന് പലരുടെയും ഹൃദയങ്ങള്‍ ശൂന്യമാണ്. ശൂന്യമായ മനസുകള്‍ ലോകത്തെ അന്ധകാരത്തിലേക്ക് നയിക്കുന്നു. കുടുംബത്തില്‍ത്തന്നെ മനസു തുറന്നു സംസാരിക്കാന്‍ ആരുമില്ല. പണം വാരിക്കൂട്ടുമ്പോഴും സമൃദ്ധികള്‍ വര്‍ധിക്കുമ്പോഴും ശൂന്യത ഏറിവരുന്നു. കുടുംബബന്ധങ്ങള്‍ തകരുന്നത് ദൈവവുമായിട്ടുള്ള ബന്ധത്തിന്റെ തകര്‍ച്ചയെയാണ് കാണിക്കുന്നത്.
ക്രിസ്തീയ മൂല്യങ്ങള്‍ നിറഞ്ഞുനില്ക്കുന്ന കുടുംബങ്ങളാണ് ഈ കാലഘട്ടത്തിനാവശ്യം. ജീവിതത്തില്‍ വേഗങ്ങള്‍ക്കും തിരക്കുകള്‍ക്കും പ്രാധാന്യം കൈ വരുമ്പോള്‍ തകര്‍ന്നുപോകുന്നത് ബന്ധങ്ങളാണെന്ന യാ ഥാര്‍ത്ഥ്യം തിരിച്ചറിയണം. തെസലോനിക്കായിലെ സഭ യ്ക്ക് എഴുതിയ ഒന്നാം ലേഖനത്തില്‍ (1തെസ.4:10-11) പൗലോസ് ശ്ലീഹാ പറയുന്നു: ''സ്‌നേഹത്തില്‍ ഉത്തരോത്തരം അഭിവൃദ്ധിപ്പെടുവിന്‍; ശാന്തരായി ജീവിക്കാന്‍ ഉത്സാഹിക്കുവിന്‍.''

ആധുനികലോകം കുടുംബജീവിതത്തിനു നല്കുന്ന വെല്ലുവിളികള്‍ കനത്തതാണ്. ദിനംപ്രതി നഷ്ടമായിക്കൊ ണ്ടിരിക്കുന്ന കുടുംബമൂല്യങ്ങള്‍ മനുഷ്യരെ അരാജകത്വത്തിലേക്കും നിരാശയിലേക്കും തള്ളിയിടുന്നു.
ലോകം ആഗോളവല്ക്കരണത്തിന്റെ കുരുക്കിലാണ്. തനിക്ക് പ്രതിഫലം ലഭിക്കാത്തതിനൊന്നും സമയം ചെലവഴിക്കാന്‍ ഇന്നത്തെ മനുഷ്യനെ കിട്ടില്ല. സഹജീവികളുമായി തുടര്‍ച്ചയായി മത്സരത്തിലേര്‍പ്പെടാനും അതുവഴി ജീവിതലക്ഷ്യം നിറവേറ്റാനും അവന്‍ ശ്രമിക്കുന്നു.

'കരിയറിനെ' ബാധിക്കുമെന്ന് കരുതി പ്രസവിക്കാന്‍ മടിക്കുന്ന സ്ത്രീകള്‍, സൗന്ദര്യം നഷ്ടപ്പെടുമെന്നു കരുതി മുലയൂട്ടാന്‍ വൈമനസ്യം കാണിക്കുന്ന അമ്മമാര്‍, ആജീവനാന്തം സുഹൃത്തുക്കളായി ഒന്നിച്ച് കഴിയുവാന്‍ ഇഷ്ടപ്പെടുന്ന യുവജനങ്ങള്‍, വാര്‍ദ്ധക്യത്തിലെത്തിയ മാതാപിതാക്കളുടെ സംരക്ഷണം ആതുരാലയങ്ങള്‍ക്കു കൈമാറാന്‍ നെട്ടോട്ടമോടുന്ന ചെറുപ്പക്കാര്‍... അതെ, വിവരസാങ്കേതിക വിദ്യകളുടെ നൂറ്റാണ്ടില്‍ കുടുംബബന്ധങ്ങളുടെ പരിപാവനത നഷ്ടപ്പെടുന്നു.

പരപുരുഷബന്ധവും വിവാഹപൂര്‍വ ലൈംഗികബന്ധവും നിത്യസംഭവങ്ങളാണെന്ന് സ ന്ധ്യയ്ക്കുള്ള സീരിയലുകള്‍ കുഞ്ഞുങ്ങളെ പഠിപ്പിക്കുന്നു. പഴയ കുടുംബജീവിതത്തെ ചരിത്രത്തിന്റെ ഷെല്‍ഫിലാക്കിക്കൊണ്ടിരിക്കുകയാണ് നമ്മള്‍.

ഭിന്നതകളുടെ കാരണം
രണ്ടാം വത്തിക്കാന്‍ കൗണ്‍സി ല്‍ കുടുംബത്തെ വിശേഷിപ്പിക്കുന്നത്, ''ഗാര്‍ഹികസഭ'' എന്നാണ്. മനുഷ്യന്റെ സ്വഭാവരൂപീകരണവും മൂല്യബോധവും കുടുംബത്തില്‍നിന്നാണ് ദൃഢമാകേണ്ടത്. പൊള്ളയായ ബന്ധങ്ങളെ നാം സ്‌നേഹം എന്നു വിളിക്കുന്നു. സ്‌നേഹമുള്ള കുടുംബങ്ങളില്‍ ആര്‍ദ്രതയും മനസലിവും ഉണ്ട്. ഐക്യവും താഴ്മയും ഉണ്ട്. ''സ്‌നേ ഹമുള്ളിടത്ത് സമാധാനമുണ്ട്'' (റോമ.12:1). Love is not a noun, but it is simply a verb എന്ന് ഇംഗ്ലീഷിലൊരു ചൊല്ലുണ്ട്. സ്‌നേ ഹം നിറഞ്ഞ ക്രിയകള്‍ കുടുംബത്തില്‍ സമാധാനം സൃഷ്ടിക്കുന്നു.

ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ തന്റെ സ്ഥാനാരോഹണത്തില്‍ പറഞ്ഞത് ശ്രദ്ധിക്കുക. ''എന്റെ ആശയങ്ങള്‍ മാത്രം പിന്തുടരുന്നതോ എന്റെ ഇഷ്ടം നടപ്പാക്കുന്നതോ ആവില്ല എന്റെ ഭരണപദ്ധതി. മറിച്ച് മുഴുവന്‍ സഭയോടൊപ്പം കര്‍ത്താവിന്റെ സ്വരത്തിന് കാതോര്‍ത്തും അവിടുത്തെ മനസ് അറിഞ്ഞും കര്‍ത്താവിനാല്‍ വഴി നടത്തപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു'' എന്നാണ്. ഈ മനോഭാവം കുടുംബങ്ങളിലുണ്ടായാല്‍ കുടുംബങ്ങള്‍ നന്നായി വളരുമെന്ന് തീര്‍ച്ച.

ആദിമസഭാപിതാവായ തെര്‍ത്തുല്യന്‍ പറയുന്നത് കേള്‍ക്കുക: ''സഭ യോജിപ്പിക്കുകയും സമര്‍പ്പണത്താല്‍ ശക്തിപ്പെടുത്തുകയും ആ ശീര്‍വാദത്താല്‍ മുദ്രിതമാക്കുകയും മാലാഖമാര്‍ പ്രഘോഷിക്കുകയും പിതാവിനാല്‍ ഉറപ്പിക്കപ്പെടുകയും ചെയ്യുന്ന വിവാഹത്തിന്റെ ആനന്ദം ഞാന്‍ എങ്ങനെ വിവരിക്കും?''

അവനവന്റെ ഈഗോ സംരക്ഷിക്കുവാന്‍വേണ്ടി വിട്ടുവീഴ്ചയില്ലാതെ ജീവിക്കുന്നതുമൂലം കുടുംബതലങ്ങളില്‍ ഭിന്നതകള്‍ വര്‍ധിക്കുന്നു. പരസ്പര ബഹുമാനമില്ലായ്മയും ആദരവില്ലായ്മയും വ്യക്തികളെ ഉത്പന്നങ്ങളാക്കി മാറ്റിയിരിക്കുന്നു. ആധുനിക കോളനിവാഴ്ചകള്‍ മൊബൈല്‍ ഫോണുകളിലൂടെയും മാധ്യമങ്ങളിലൂടെയും ആണ്. സ്ത്രീപുരുഷബന്ധങ്ങള്‍ക്ക് വിശുദ്ധിയുടെ മാനവും ഇല്ലാതാക്കാന്‍ ആ മാധ്യമങ്ങള്‍ ഏറെ പരിശ്രമിക്കുന്നുണ്ട്.

''നിങ്ങള്‍ സന്തോഷിക്കുന്നവരോടുകൂടി സന്തോഷിക്കുകയും കരയുന്നവരോടുകൂടി കരയുകയും ചെയ്യുവിന്‍'' എന്ന പൗലോസ് ശ്ലീഹായുടെ (റോമ.12:15) ഉപദേശം നമ്മുടെ കുടുംബങ്ങളില്‍ വിളക്കാകണം. സന്തോഷ മുഹൂര്‍ത്തങ്ങളില്‍ ഒരുമിച്ച് ചിരിക്കാനും സന്താപവേളകളില്‍ ഒരുമിച്ച് കരയാനും നമുക്ക് സാധിക്കട്ടെ.

Login to post comments

Sunday Shalom

sunday-h1
The weekly newspaper in malayalam

Shalom Times

times-h1
Monthly Spiritual Malayalam Magazine

Shalom Tidings

tidings-h1
Bi monthly spritual magazine in english

Shalom Television

shalom-tv-h1
Gods own channel from Kerala

SIMS

sims
Shalom Institute of Media Science

Dedication to Mother Mary

mother-maryHail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.

Holy Mary, Mother of God, pray for us sinners, now and at the hour of our death. Amen.

Mary, Mother of God, pray for all Shalom initiatives.