ക്രിസ്മസ് അവധിക്കാലത്ത് റോണിയും ഫിലിപ്പും പൂന്തോട്ടത്തില്‍ കളിക്കുകയായിരുന്നു. പെട്ടെന്നാണ് ഒരു മാലാഖ പ്രത്യക്ഷപ്പെട്ടത്. വേദപാഠ ക്ലാസില്‍ മാലാഖമാരുടെ ആകൃതിയെപ്പറ്റി ടീച്ചര്‍ പറഞ്ഞതിരുന്നതിനാല്‍ അവര്‍ക്ക് മാലാഖയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടായില്ല. ''ഹായ് മാലാഖ!'' രണ്ടു പേരും ഒരുമിച്ചാണ് പറഞ്ഞത്. മാലാഖയുടെ കൈവശം മനോഹരമായ രണ്ടു സമ്മാനപ്പൊതികള്‍ ഉണ്ടായിരുന്നു. ഓരോ പൊതി മാലാഖ രണ്ടു പേര്‍ക്കും നല്കി. അടുത്ത വര്‍ഷം വീണ്ടും കാണാമെന്ന് പറഞ്ഞ് 'ഹാപ്പി ന്യൂ ഇയര്‍' ആശംസിച്ച് മാലാഖ മറഞ്ഞു.
അവര്‍ സമ്മാനപ്പൊതി തുറന്നു. ഓരോ പേജുകളി ലും തീയതി അടയാളപ്പെ ടുത്തിയ ഭംഗിയുള്ള ചിത്രങ്ങളോട് കൂടിയ പുസ്തകങ്ങളായിരുന്നു. പുസ്തകം തുറന്നപ്പോള്‍ സുഗന്ധം അവിടെയെങ്ങും വ്യാപിച്ചു. എല്ലാ ദിവസവും പു സ്തകമെടുത്ത് ചിത്രങ്ങള്‍ കാണുന്നത് അവരുടെ പതിവായി മാറി.
അടുത്ത പുതുവര്‍ഷത്തി ന്റെ തലേന്ന് വൈകുന്നേരം അവര്‍ പൂന്തോട്ടത്തിലാ യിരുന്നപ്പോള്‍ മാലാഖ വീണ്ടുമെത്തി. ഇപ്രാവശ്യവും മാലാഖയുടെ കൈയില്‍ സമ്മാനപ്പൊതികള്‍ ഉണ്ടായിരുന്നു. അവര്‍ ഓടിവന്ന് മാലാഖയുടെ കൈയില്‍ പിടിച്ചു. കഴിഞ്ഞ വര്‍ഷം താന്‍ നല്കിയ പുസ്തകങ്ങള്‍ കൊണ്ടുവരാന്‍ മാലാഖ അവരോട് പറഞ്ഞു. രണ്ടു പേരും ഓടിപ്പോയി പുസ്തകങ്ങള്‍ കൊണ്ടുവന്നു. രണ്ടു പുസ്തകങ്ങളും മനോഹരമായി സൂക്ഷിച്ചിരുന്നു. പുസ്തകങ്ങളില്‍ പൊടിയും ചെളിയുമൊന്നും പറ്റിക്കാതെ സൂക്ഷിച്ചതിന് മാലാഖ അവരെ അഭിന്ദിച്ചു.
തന്റെ കൈയിലിരുന്ന വിളക്ക് കത്തിച്ചിട്ട് പൂന്തോട്ടത്തിലിരുന്ന് രണ്ടു പേരുടെയും പുസ്തകങ്ങള്‍ ഒരുപോലെ മാലാഖ തുറന്നു. ആദ്യ പേജുകള്‍ തുറന്നപ്പോള്‍ പഴയതുപോലെ സുഗന്ധം വ്യാപിച്ചു. എന്നാല്‍, പീന്നീട് പല പേജുകളിലും മഷി പടര്‍ന്നും ചിത്രങ്ങള്‍ കീറിയുമായിരുന്നു. ''ആരാണ് ഇങ്ങനെയൊക്കെ ചെയ്തത്? ഞാന്‍ നല്ലതുപോലെ സൂക്ഷിച്ചതായിരുന്നു'' റോണി പറഞ്ഞു. അതുതന്നെയായിരുന്നു ഫിലിപ്പും പറഞ്ഞത്. പുസ്തകം മോശമായതുകണ്ട് രണ്ടു പേരുടെയും മുഖംവാടി.
അതു കണ്ടപ്പോള്‍ മാലാഖ പുഞ്ചിരിയോ ടെ പറഞ്ഞു, ''ആരും മോശമാക്കിയതല്ല, തനിയെ ഇങ്ങനെയായതാണ്.'' അവര്‍ക്കൊ ന്നും മനസിലായില്ല. മാലാ ഖ വിശദീകരിച്ചു. ''കൂട്ടുകാര്‍ ക്ക് കളിക്കുന്നതിനായി കളിപ്പാട്ടങ്ങള്‍ നല്കിയ ദിവസങ്ങളിലും അമ്മയും പപ്പയും പറഞ്ഞത് അനുസരിച്ച ദിവസ ങ്ങളിലുമൊക്കെയാണ് സുഗന്ധം പരക്കുന്നത്. അവരെ ധിക്കരിക്കുക യും കൂട്ടുകാരോട് വഴക്കിടുകയും ചെയ്ത ദിവസങ്ങളാണ് മഷി പടര്‍ ന്നും പേജ് കീറിയുമൊ ക്കെ കാണുന്നത്.''
മാലാഖ അടുത്ത വര്‍ ഷം വരുമ്പോള്‍ ഈ പു സ്തകങ്ങളുടെ എല്ലാ പേജുകളില്‍നിന്നും സുഗന്ധം പരക്കും'' ഫി ലിപ്പ് പറഞ്ഞു.
''നിങ്ങള്‍ക്ക് അതിനുള്ള അവസരമില്ല. ഈ പു സ്തകം ഞാന്‍ കൊണ്ടുപോവുകയാണ് '' മാലാഖ പറഞ്ഞു.
അതു കേട്ടപ്പോള്‍ അവര്‍ക്ക് വിഷമമായി. അവരെ ആശ്വസിപ്പിച്ചിട്ട് മാലാഖ കയ്യിലുണ്ടായിരുന്ന സമ്മാനപ്പൊതി അവര്‍ക്ക് നല്കി. അടുത്ത വര്‍ഷം ഞാന്‍ വരുമ്പോള്‍ എല്ലാ പേജുകളില്‍നിന്നും സുഗന്ധം പരന്നാല്‍ പുസ്തകങ്ങള്‍ നിങ്ങള്‍ക്ക് സ്വന്തമായി നല്കുമെന്ന് പറഞ്ഞിട്ട് മാലാഖ അപ്രത്യക്ഷനായി.
കൂട്ടുകാരേ, ഇങ്ങനെയൊരു പുസ്തകം ഈ പുതുവര്‍ഷത്തില്‍ മാലാഖ നമുക്ക് തന്നാല്‍ പിറ്റേവര്‍ഷം വരുമ്പോള്‍ എല്ലാ പേജുകളില്‍നിന്നും സുഗന്ധം പരക്കുമോ?







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.