വിയറ്റ്‌നാം: വിയറ്റ്‌നാമിലെ ഭരണകൂടത്തിന്റെ കണ്ണിലെ കരടായി മാറിയ കത്തോലിക്കാ വൈദികന്‍ തദ്ദേവൂസ് ന്യു യേന്‍ വാന്‍ലിയെ വീണ്ടും അറസ്റ്റ്‌ചെയ്‌തു. രോഗാതുരനായ അദ്ദേഹം വൈദികരുടെ വിശ്രമഭവനത്തില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ വര്‍ഷമാണ് 63 കാരനായ അദ്ദേഹത്തെ ബ്രെയ്‌ന്‍ ട്യൂമര്‍ ചികിത്സയ്‌ക്കായി ജയിലില്‍നിന്ന് വിട്ടയച്ചത്. കമ്മ്യൂണിസ്റ്റ് ഭരണകൂടത്തിനെതിരെയും മനുഷ്യാവകാശലംഘനങ്ങള്‍ക്കെതിരെയും ശക്തമായ നിലപാടുകള്‍ കൈക്കൊള്ളുകയും സമാധാനപരമായി പ്രതികരിക്കുകയും ചെയ്യുന്ന അദ്ദേഹം എട്ട് വര്‍ഷം ജയിലിലായിരുന്നു. കൂടാതെ, അഞ്ച് വര്‍ഷത്തോളം വീട്ടുതടങ്കലിലും. 2007 ല്‍ കോടതിയില്‍ വിചാരണമധ്യേ കമ്മ്യൂണിസ്റ്റ് വിരുദ്ധ കവിത പാടിയതിന് അദ്ദേഹത്തെ ബലംപ്രയോഗിച്ച് മാറ്റിയിരുന്നു. ഈ സംഭവമാണ് അദ്ദേഹത്തിന് ലോകശ്രദ്ധ നേടിക്കൊടുത്തത്. ബ്ലോക് 8406 എന്ന പ്രോ-ഡെമോക്രസി സംഘടനയുടെ സ്ഥാപകനാണ് അദ്ദേഹം. വിയറ്റ്‌നാമിലെ കമ്മ്യൂണിസം അടിച്ചമര്‍ത്തലിന്റെ പാത തുറന്നപ്പോള്‍ അദ്ദേഹം സ്ഥാപിച്ചതാണ് ഈ സംഘടന. വിയറ്റ്‌നാമില്‍ കത്തോലിക്കര്‍ ഏഴ് ശതമാനം മാത്രമാണ്.
Saturday, 03 September 2011 12:40
വിയറ്റ്‌നാമില്‍ മനുഷ്യവകാശപ്രവര്‍ത്തകനായ വൈദികന്‍ വീണ്ടും അറസ്റ്റില്‍
Written by Shalom Editor
Read 338 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.