ഹോങ്കോംഗ്: ചൈനയിലെ സര്‍ക്കാര്‍ കത്തോലിക്കാ സഭയെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് ഹോങ്കോംഗിലെ മുന്‍ കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു. വത്തിക്കാന്റെ അനുവാദമില്ലാതെ ചൈനയിലെ സര്‍ക്കാര്‍ ബിഷപുമാരെ വാഴിച്ച നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. ദൈവവിശ്വാസമില്ലാത്തവര്‍ സഭയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ശ്രമിക്കുകയാണ്. ചൈനീസ് ഭരണകൂടം അക്രമത്തിലൂടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കുന്നു. വത്തിക്കാനുമായി സംവാദത്തിന് തയാറാണെന്നത് പച്ചക്കള്ളമാണ്. ചൈനയിലെ കത്തോലിക്കര്‍ ഗവണ്‍മെന്റ് നിയമിത ബിഷപ്പുമാരെ അംഗീകരിക്കുകയില്ലെന്നും മാര്‍പാപ്പയോടൊപ്പം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ചൈനയിലെ ഈ ഭീകരാവസ്ഥ എത്രകാലം നിലനില്‍ക്കുമെന്ന് അറിയില്ലെങ്കിലും അവിടത്തെ വിശ്വാസികള്‍ പ്രതീക്ഷയുള്ളവരാണ്. പ്രാര്‍ത്ഥനയിലൂടെയാണ് അവര്‍ ഭയത്തെ മറികടക്കുന്നത്. രക്തസാക്ഷികളും വീരാത്മാക്കളും അവര്‍ക്ക് ശക്തിപകരുന്നു; കര്‍ദ്ദിനാള്‍ സെന്‍ പറഞ്ഞു.
Saturday, 03 September 2011 12:41
ചൈനയിലെ സര്‍ക്കാര്‍ സഭയെ വിഭജിക്കാന്‍ ശ്രമിക്കുന്നു
Written by Shalom Editor
Read 379 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.