മാഡ്രിഡ്: ക്രൈസ്‌തവ പീഡനങ്ങള്‍ നടക്കുന്ന രാജ്യങ്ങളില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് വാഴ്‌ത്തപ്പട്ട ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആശീര്‍വദിച്ച മെഡലുകളും ജപമാലയും ലോക യുവജന സമ്മേളനത്തില്‍ സമ്മാനിച്ചു. 1986-ലാണ് ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ആ മെഡലുകള്‍ വെഞ്ചരിച്ചത്. `എയ്‌ഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ്' എന്ന സംഘടനയുടെ നേതൃത്വത്തിലാണ് സമ്മേളനത്തോടനുബന്ധിച്ച് പീഡിത ക്രൈസ്‌തവരെക്കുറിച്ചുള്ള എക്‌സിബിഷന്‍ സംഘടിപ്പിച്ചതും മെഡലുകള്‍ വിതരണം ചെയ്‌തതും. വിശ്വാസത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രൈ സ്‌തവര്‍ക്ക് ശക്തിപകരുവാനാണ് മെഡലുകള്‍ കൈമാറിയത്. ഈജിപ്‌തില്‍നിന്നുള്ള യുവജനങ്ങളാണ് ആദ്യമായി മെഡലുകള്‍ സ്വീകരിച്ചത്.
നാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണെങ്കിലും പീഡിപ്പിക്കപ്പെടുന്ന ഓരോ വ്യക്തിയുടെയും സഹനങ്ങള്‍ പങ്കിടപ്പെടുന്നുവെന്നു സൂചിപ്പിക്കാവാനാണ് മെഡലുകള്‍ കൈമാറിയത്; സംഘാടകര്‍ പറഞ്ഞു. ഈജിപ്‌തില്‍ നിന്നും 800 യുവജനങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Saturday, 01 October 2011 15:19
പീഡനം അനുഭവിക്കുന്നവര്‍ക്ക് ശക്തിപകരാന്‍ മെഡലുകള്‍ കൈമാറി
Written by Shalom Editor
Read 245 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.