വത്തിക്കാന്‍ സിറ്റി: എരിത്രിയയില്‍ മൂവായിരത്തോളം ക്രൈസ്‌തവര്‍ തടവറയിലാണെന്ന് ക്രിസ്റ്റ്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് വെളിപ്പെടുത്തി. വിശ്വാസം ത്യജിക്കുന്നതിനായി അവര്‍ക്ക് ഭക്ഷണവും മരുന്നും നിഷേധിക്കുകയാണെന്നും അവര്‍ വ്യക്തമാക്കി. ആഫ്രിക്കന്‍ രാഷ്‌ട്രമായ എരിത്രിയയിലെ മനുഷ്യാവാകാശധ്വംസനങ്ങള്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളണമെന്ന് സംഘടന ഐക്യരാഷ്‌ട്രസഭയോട് ആവശ്യപ്പെട്ടു.
58 ലക്ഷം വരുന്ന ജനസംഖ്യയില്‍ പകുതിയും ഇസ്ലാംമതവിശ്വാസികളാണ്. 30 ശതമാനം എരിത്രിയന്‍ ഓര്‍ത്തഡോക്‌സ് ക്രൈസ്‌തവരും 3 ശതമാനം പൗരസ്‌ത്യകത്തോലിക്കരുമാണ്. പക്ഷേ, ഗവണ്‍മെന്റ് ഇസ്ലാം, എരിത്രിയന്‍ കാത്തലിക് ചര്‍ച്ച് തുടങ്ങിയ സഭകളെ മാത്രമേ അനുവദിക്കുന്നുള്ളു. മറ്റുള്ള മതസ്ഥരെയെല്ലാം അറസ്റ്റ് ചെയ്‌ത് തടവിലാക്കുകയാണ് ഭരണകൂടം. 1998-ല്‍ ഭരണകൂടം കത്തോലിക്ക സ്‌കൂളുകളും ആശുപത്രികളും പിടിച്ചെടുത്തിരുന്നു. 2008-ല്‍ അവിടുത്തെ എല്ലാ സഭാസ്വത്തുക്കളും അവര്‍ കണ്ടുകെട്ടി.
Read 349 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.