വത്തിക്കാന്‍ സിറ്റി: അക്രമമോ ക്രൈസ്‌തവവിരുദ്ധ നിയമങ്ങളോ സുവിശേഷ പ്രഘോഷണത്തിന് തടസമാകരുതെന്ന് ഇന്ത്യയിലെ ബിഷപ്പുമാരോട് ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ അഭ്യര്‍ത്ഥിച്ചു. വേനല്‍ക്കാലവസതിയില്‍ മാര്‍പാപ്പയെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇന്ത്യയില്‍നിന്നുള്ള മെത്രാന്മാര്‍. തെറ്റിദ്ധരിക്കപ്പെടുകയും കുറ്റം അടിച്ചേല്‍പ്പിക്കപ്പെടുകയും സ ത്യത്തിനുവേണ്ടി സഹനങ്ങള്‍ ഏറ്റുവാങ്ങുകയും ചെയ്‌ത ക്രിസ്‌തുവിനെപ്പോലെ, എപ്പോഴും ദൈവരാജ്യത്തെക്കുറിച്ച് പ്രഘോഷിക്കാനും അവിടുത്തെ പാതയിലൂടെ നടക്കാനും തയാറായിരിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.
ഇന്ത്യയില്‍ ക്രൈസ്‌തവപീഡനങ്ങള്‍ നടക്കുന്നുണ്ട്. മതമൗലികവാദത്തിന് മുന്‍തൂക്കമുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ ഭരിക്കുന്ന ചിലസംസ്ഥാനങ്ങളിലാണ് പ്രശ്‌നങ്ങളുള്ളത്. 28 സംസ്ഥാനങ്ങളില്‍ അഞ്ചെണ്ണത്തിലും മതപരിവര്‍ത്തന നിരോധനനിയമം പാസാക്കിക്കഴിഞ്ഞു. ആ സംസ്ഥാനങ്ങളില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ശിക്ഷാര്‍ഹമാണ്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തെക്കുറിച്ച് പറയപ്പെടുന്നുവെങ്കിലും ഇതുവരെയും അത്തരത്തിലൊരു കേസുപോലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. വിന്‍സന്റ് എം. കൊണ്‍സസാവോ വ്യക്തമാക്കി.
Tuesday, 08 November 2011 14:19
പ്രതിബന്ധങ്ങള്‍ സുവിശേഷ പ്രഘോഷണത്തിന് തടസമാകരുത്: ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ
Written by Shalom Editor
Read 189 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.