വത്തിക്കാന്‍ സിറ്റി: ബനഡിക്‌ട് പതിനാറാമന്‍ മാര്‍പാപ്പ മൂന്ന് പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു. നമുക്ക് അവരുടെ മാതൃക പിന്തുടരാം, അവരുടെ പഠനങ്ങള്‍ അനുസരിക്കാം. അങ്ങനെ നമ്മുടെ ജീവിതം ദൈവത്തിനും അയല്‍ക്കാരോടുമുള്ള സ്‌നേഹത്തിന്റെ സാക്ഷ്യമാക്കി മാറ്റാം; വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ നടന്ന നാമകരണവേളയില്‍ മാര്‍പാപ്പ പറഞ്ഞു.
സിസ്റ്റര്‍ ബോണിഫിസിയ റൊഡ്രീഗസ് വൈ കാസ്‌ട്രോ, ആര്‍ച്ചുബിഷപ് ഗൈയ്‌ഡോ മരിയ കോണ്‍ഫോര്‍ട്ടി, ഫാ. ലുയിജി ഗുവാനല്ലെ എന്നിവരാണ് പുതിയ വിശുദ്ധസൂനങ്ങള്‍.
സ്‌പെയ്‌നിലെ സാല്‍മനാക്ക നഗരത്തില്‍ 1837 ലായിരുന്നു സിസ്റ്റര്‍ ബോണിഫിസിയയുടെ ജനനം. പാവപ്പെട്ട വനിതകളുടെ ഉന്നമനത്തിന് ജീവിതം അര്‍പ്പിച്ച വ്യക്തിയായിരുന്നു സിസ്റ്റര്‍. 1874 ല്‍ സേര്‍വന്റസ് ഓഫ് സെന്റ് ജോസഫ് എന്ന സഭയുടെ സഹസ്ഥാപകയായി.
ആര്‍ച്ചുബിഷപ് ഗൈയ്‌ഡോ മരിയ കോണ്‍ഫോര്‍ട്ടി 1865 ല്‍ ഇറ്റലിയിലെ പാര്‍മയില്‍ ജനിച്ചു. ചെറുപ്പത്തില്‍ തന്നെ മിഷനറിയാകുവാന്‍ അദ്ദേഹം ആഗ്രഹിച്ചു. എന്നാല്‍, ആരോഗ്യം മോശമായിരുന്നതിനാല്‍ പല സെമിനാരികളും അദ്ദേഹത്തെ തിരസ്‌ക്കരിച്ചു. അദ്ദേഹം 1895 ല്‍ ക്‌സവേരിയന്‍ മിഷനറിസ് എന്ന പേരില്‍ സന്യാസസഭ സ്ഥാപിച്ചു. പിന്നീട് റവാനയിലെ ബിഷപ്പായി.
ഫാ. ലുയിജീ 1842 ല്‍ ഇറ്റലിയിലെ പ്രോവിന്‍സില്‍ ജനിച്ചു. അദ്ദേഹം തന്റെ ജീവിതം പാവപ്പെട്ടവര്‍ക്കുവേണ്ടി അര്‍പ്പിച്ചു. രണ്ടുസന്യാസ സഭകള്‍ സ്ഥാപിച്ചു.
നാമകരണവേളയില്‍ ഫാ. ലുയീജിയുടെ മാധ്യസ്ഥതയില്‍ അത്ഭുതസൗഖ്യം പ്രാപിച്ച വില്യമും എത്തിയിരുന്നു. 30 കാരനായ അദ്ദേഹത്തിന്റെ തലയ്‌ക്കേറ്റ മാരക പരിക്ക് ഫാ. ലൂയിജിയുടെ മാധ്യസ്ഥതയില്‍ അത്ഭുതകരമായി സൗഖ്യപ്പെട്ടിരുന്നു.
Monday, 05 December 2011 15:53
കത്തോലിക്കാ സഭയ്‌ക്ക് മൂന്നു വിശുദ്ധര്‍ കൂടി
Written by Shalom Editor
Read 288 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.