പീഡകര്‍ വിശ്വാസികളായി മാറുന്ന അപൂര്‍വ കാഴ്ചക്ക് സാക്ഷ്യം വഹിക്കാന്‍ കഴിഞ്ഞ വിശുദ്ധയാണ് വിശുദ്ധ മാര്‍ട്ടീന. ''എനിക്ക് ജീവിതം ക്രി സ്തുവും മരണം നേട്ടവുമാണ്'' (ഫിലിപ്പി 1:21) എന്ന പൗലോസ് അപ്പസ്‌തോലന്റെ വാക്കുകള്‍ അന്വര്‍ത്ഥമായ ജീവിതമായിരുന്നു വിശുദ്ധയുടേത്. റോമില്‍ ഒരു പ്രഭുവിന്റെ മകളായിട്ടാണ് മാര്‍ട്ടീന ജനിച്ചത്. പാവങ്ങളോട് കരുണകാണിക്കുന്നതില്‍ തീക്ഷ്ണതയുള്ളവനും, അടിയുറച്ച ദൈവവിശ്വാസിയുമായിരുന്നു മാര്‍ട്ടീനയുടെ പിതാവ്. ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപ്പെട്ട മാര്‍ട്ടീന തന്റെ സമ്പത്ത് മുഴുവന്‍ പാവങ്ങള്‍ക്ക് ദാനം ചെയ്തു. ക്രിസ്ത്യാനികളെ പീഡിപ്പിച്ചിരുന്ന കാലഘട്ടമായിരുന്ന അത്. യേശുവിന് വേണ്ടി രക്തസാക്ഷിയാകുന്നതിനുള്ള വലിയ ആഗ്രഹം ചെറുപ്പം മുതല്‍ അവളില്‍ നിറഞ്ഞുനിന്നിരുന്നു. ക്രിസ്തുവിനായി ജീവിതം സമര്‍പ്പിക്കാന്‍ തന്നെതന്നെ ഒരുക്കുന്നതിന്റെ ഭാഗമായിട്ടാണ് സമ്പാദ്യങ്ങളെല്ലാം പാവങ്ങള്‍ക്ക് നല്കിയത്.
അലക്‌സാണ്ടര്‍ സെവറസ് ചക്രവര്‍ത്തി ക്രി സ്ത്യാനികളെ പീഡിപ്പിച്ചുകൊണ്ടിരുന്ന കാലഘട്ടത്തില്‍ മാര്‍ട്ടീന പള്ളിയില്‍ രഹസ്യമായി പ്രാര്‍ത്ഥി ക്കുന്നത് രാജ്യത്തെ മൂന്ന് ഉന്നതരായ അധികാരികള്‍ കണ്ടു. അവര്‍ അവളെ ബലമായി അപ്പോളോ ദേവന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുപോയി. കുറച്ച് സമയം പ്രാര്‍ത്ഥിച്ചതിനുശേഷവും ദേവന് ആരാധനനടത്താം എന്ന് അവള്‍ സമ്മതിച്ചു. അതു കേട്ടപ്പോള്‍ മാര്‍ട്ടീന ക്രിസ്തീയ വിശ്വാസത്തെ തള്ളിപ്പറയും എന്ന ധാരണയില്‍ അധികാരികള്‍, തങ്ങള്‍ ഒരു ക്രിസ്തീയ വിശ്വാസിയെ അപ്പോളോ ദേവന്റെ ആരാധികയാക്കിയെന്ന വിവരം ചക്രവര്‍ത്തിയെ അറിയിച്ചു. എന്നാല്‍, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി അവളോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ദൈവത്തിലുള്ള ഉറച്ച വിശ്വാസം പ്രഖ്യാപിക്കുകയും, സത്യദൈവത്തിനല്ലാതെ കരങ്ങളാല്‍ നിര്‍മിതമായ വിഗ്രഹങ്ങള്‍ക്ക് കാഴ്ച്ചയര്‍പ്പിക്കില്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്തു. ആ വാക്കുകള്‍ കേട്ട് കുപിതനായ ചക്രവര്‍ത്തി അവളെ മതപീഡകര്‍ക്ക് വിട്ടുകൊടുത്തു. ഇരുമ്പുകൊളുത്തുകള്‍കൊണ്ട് അവളെ പീഡിപ്പിക്കുവാന്‍ ഉത്തരവിട്ടു. എന്നാല്‍, അവര്‍ അടുത്തുവന്നപ്പോള്‍ വലിയ പ്രകാശത്താല്‍ അവര്‍ നിലത്ത് വീഴുകയും ദൈവവിശ്വാസികളായി അവര്‍ മാറ്റപ്പെടുകയും ചെയ്തു.
വീണ്ടും അടുത്ത ദിവസവും അവളുടെ കൈകാലുകള്‍ ബന്ധിച്ചു വലിയ പീഡനത്തിലുടെ അവളെ കടത്തിവിട്ടു. ഒരിക്കല്‍ അവളെ അവര്‍ ഡയാനയുടെ ക്ഷേത്രത്തില്‍ കൊണ്ടുപോയി. എന്നാല്‍, അവളെ കണ്ടമാത്രയില്‍ പിശാച് ഓടുകയും, സ്വര്‍ഗത്തില്‍ നിന്ന് അഗ്നിയിറങ്ങി അവിടെയുണ്ടായിരുന്ന പ്രതിമകളെയും പുരോഹിതരെയും ജനങ്ങളെയുമെല്ലാം വിഴുങ്ങുകയും ചെയ്തു. വിശന്ന് വലഞ്ഞ സിംഹത്തില്‍ നിന്നും, വലിയ തീച്ചുളയില്‍നിന്നും ദൈവം സംരക്ഷിച്ച മാര്‍ട്ടീനയുടെ കഴുത്തറുത്തതുവഴി ദൈവത്തിന് വേണ്ടി ധീരരക്തസാക്ഷിയാകാന്‍ അവള്‍ക്ക് സാധിച്ചു. പീഡനങ്ങളുടെ സമയങ്ങളില്‍ പലപ്പോഴും അവളുടെ ശരീരത്തിലുണ്ടാകുന്ന മുറിവുകളില്‍ നിന്നും രക്തത്തോടൊപ്പം പാല്‍ ഒഴുകുകയും വലിയ പരിമളം അവിടെ കൂടിയവര്‍ക്ക് അനുഭവിക്കാന്‍ സാ ധിക്കുകയും ചെയ്തു. ചില സമയങ്ങളില്‍ അവള്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ത്തപ്പെട്ട് സിംഹാസനത്തിലിരിക്കുന്നതും, ദൈവദൂതന്‍മാര്‍ സ്വര്‍ഗീയഗീതം ആലപിക്കുന്നതും കേള്‍ക്കാമയിരുന്നു. ജനുവരി ഒന്നിനാണ് മാര്‍ട്ടീന രക്തസാക്ഷിത്വം വരിച്ചത്. സഭ ജനുവരി 30 ന്, അമ്മമാരുടെ പ്രത്യേക മധ്യസ്ഥയായ വിശുദ്ധ മാര്‍ട്ടീനയുടെ ഓര്‍മയാചരിക്കുന്നു.
Read 1864 times
Login to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.