മനോഹരമായ ആ പൂന്തോട്ടത്തില്‍ വിവിധ തരത്തിലുള്ള ധാരാളം ചെടികള്‍ ഉണ്ടായിരുന്നു. തോട്ടത്തിന്റെ പല ഭാഗത്തായി ധാരാളം ബന്തിപ്പൂക്കളും വളര്‍ന്നിരുന്നു. പക്ഷേ, ഉടമസ്ഥന് ബന്തിപ്പൂക്കള്‍ ഇഷ്‌ടമല്ലാതിരുന്നതിനാല്‍ അയാള്‍ എപ്പോഴും അതു പിഴുതുകളയാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അതിന്റെ വിത്തുകള്‍വീണ് അവ വീണ്ടും പൊട്ടിക്കിളിര്‍ത്തുകൊണ്ടിരുന്നു. പൂന്തോട്ടത്തിന്റെ മനോഹാരിത നഷ്‌ടപ്പെടുത്തുന്ന ബന്തിപ്പൂക്കളെ പൂര്‍ണമായും ഇല്ലാതാക്കാനുള്ള മാര്‍ഗം ചോദിച്ചുകൊണ്ട് അവസാനം അയാള്‍ അഗ്രിക്കള്‍ച്ചര്‍ യൂണിവേഴ്‌സിറ്റിയിലേക്ക് ഒരു കത്തയച്ചു. നിങ്ങള്‍ ആ പൂക്കളെ സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകുമെന്നായിരുന്നു ലഭിച്ച മറുപടി. "
ഇഷ്‌ടമില്ലാതെ നമ്മള്‍ മാറ്റിനിര്‍ത്തിയിരിക്കുന്നവയെ സ്‌നേഹിക്കാന്‍ തുടങ്ങിയാല്‍ ജീവിതത്തില്‍ ഉണ്ടാകുന്ന മാറ്റം ചെറുതായിരിക്കില്ല.
``കര്‍ത്താവ് ഭൂമിയെ നോക്കുകയും തന്റെ നന്മകള്‍ കൊണ്ട് അതിനെ നിറയ്‌ക്കുകയും ചെയ്‌തു'' (പ്രഭാ.16:29).
Read 799 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.