
സ്വന്തം കഴിവുകളെപ്പറ്റി അവബോധം ഉണ്ടാകണം. മറ്റുള്ളവര്‍ എല്ലായ്‌പ്പോഴും അതു പറഞ്ഞില്ലെന്നോര്‍ത്ത് കുണ്‌ഠിതപ്പെടുകയോ അവരുടെ പ്രശംസക്കായി കാത്തുനില്‌ക്കുകയോ ചെയ്യരുത്.
നാം മറ്റുള്ളവരെ അഭിനന്ദിക്കുന്നതുപോലെ സ്വയം അഭിനന്ദിക്കാനും കഴിയണം. അത് ആത്മവിശ്വാസം വര്‍ധിപ്പിക്കും. എനിക്കും സാധിക്കുമെന്ന ബോധ്യം ഉണ്ടാക്കും.
ജീവിതത്തില്‍ ലഭിക്കുന്ന എല്ലാറ്റിനെയും നന്ദിനിറഞ്ഞ മനോഭാവത്തോടെ സ്വീകരിക്കണം. ജോലി, സുഹൃത്തുക്കള്‍, തീരുമാനങ്ങള്‍ എടുക്കാനും അതു നടപ്പിലാക്കാനുമുള്ള കഴിവ് തുടങ്ങിയവയില്‍ അഭിമാനിക്കാന്‍ സാധിക്കണം. അതു പോസിറ്റീവായി ജീവിതത്തെ കാണാന്‍ സഹായിക്കും.
പ്രതിസന്ധികള്‍ ഉണ്ടാകുമ്പോള്‍ അതിലേക്ക് നോക്കി നിരാശപ്പെടാതെ ലഭിച്ച അനുഗ്രഹങ്ങളിലേക്ക് ദൃഷ്‌ടികളുയര്‍ത്തി മനസിനെ ശക്തിപ്പെടുത്തണം. ഒപ്പം കഴിഞ്ഞകാലങ്ങളില്‍ പലവിധത്തിലുള്ള പ്രശ്‌നങ്ങളെ അതിജീവിച്ചതിനെപ്പറ്റിയും ചിന്തിക്കണം. പ്രശ്‌നങ്ങളല്ല മനുഷ്യനെ പരാജയപ്പെടുത്തുന്നത്. മറിച്ച്, അതിനോടുള്ള സമീപനരീതിയാണെന്നത് ഓര്‍മയിലുണ്ടാവണം.
ജീവിതത്തിലുണ്ടായ നേട്ടങ്ങളെ ചെറുതായി കാണരുത്. ജോലി, വിദ്യാഭ്യാസം, കുടുംബം തുടങ്ങിയവയില്‍ അഭിമാനിക്കണം. പ്രതീക്ഷിച്ച ജോലിയോ ആഗ്രഹിച്ച കോഴ്‌സോ പഠിക്കാന്‍ കഴിഞ്ഞില്ലെങ്കിലും ലഭിച്ച ജോലി യും വിദ്യാഭ്യാസവുമോര്‍ത്ത് ദൈവത്തിന് നന്ദിപറയാന്‍ കഴിയണം. ഇവയ്‌ക്കൊന്നിനും അവസരം ലഭിക്കാത്ത അനേകരുണ്ടെന്നത് മറക്കരുത്. ജീവിതത്തില്‍ എപ്പോഴും ലക്ഷ്യബോധം ഉണ്ടായിരിക്കണം.
``അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം: കര്‍ത്താവാണ് എന്റെ സഹായകന്‍; ഞാന്‍ ഭയപ്പെടുകയില്ല; മനുഷ്യന് എന്നോട് എന്തുചെയ്യാന്‍ കഴിയും?'' (ഹെബ്രാ.13:6).







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.