മാര്ട്ടിന് ആ വര്‍ക്ക്‌ഷോപ്പിലെ ട്രെയിനി ആയിരുന്നതിനാല്‍ കാര്യമായ പ്രതിഫലമൊന്നും ലഭിച്ചിരുന്നില്ല. അവന്റെ ഒപ്പമുണ്ടായിരുന്ന ട്രെയിനികള്‍ ജോലിയില്‍ അലസരായിരുന്നു. ശമ്പളം കുറവായതിനാല്‍ ആത്മാര്‍ത്ഥതയുടെ ആവശ്യമില്ലെന്നായിരുന്നു അവരുടെ വാദം. പക്ഷേ, മാര്‍ട്ടിന്‍ അതൊന്നും ശ്രദ്ധിക്കാതെ ജോലിയില്‍ നൂറു ശതമാനവും ആത്മാര്‍ത്ഥത പുലര്‍ത്തിയിരുന്നു. ഒരു വൈകുന്നരം ജോലിസമയം കഴിയാറായപ്പോഴാണ് മാനേജര്‍ അ വനെ ഒരു കാറിന്റെ ചെറിയ ചില അറ്റകുറ്റപ്പണികള്‍ ഏല്‌പിച്ചത്. ജോലി പൂര്‍ത്തിയാക്കിയശേഷമാണ് അവന്‍ വാഹനം ശ്രദ്ധിച്ചത്. വാഹനം പുതിയതായിരുന്നെങ്കിലും അതു കഴുകിയിട്ട് ദിവസങ്ങളായിരുന്നു. മാര്‍ട്ടിന്‍ കാര്‍ കഴുകാന്‍ തുടങ്ങിയപ്പോള്‍ കൂട്ടുകാര്‍ അവനെ കളിയാക്കി. ഏല്‌പിക്കാത്ത പണി ചെയ്‌തെന്നു മാത്രമല്ല, സമയം ക ഴിഞ്ഞും ജോലി ചെയ്യുന്നത് എന്തിനാണെന്നായിരുന്നു അവരുടെ ചോദ്യം. 
പിറ്റേന്ന് രാവിലെ കാറിന്റെ ഉടമസ്ഥന്‍ എത്തിയപ്പോള്‍ ആരാണിത് ചെയ്‌തതെന്ന് അന്വേഷിച്ചു. മാര്‍ട്ടിനോട് മറ്റുവിവരങ്ങള്‍ ചോദിച്ചറിയുകകൂടി ചെയ്‌തിട്ടാണ് അദ്ദേഹം പോയത്. ഏതാനും ദിവസങ്ങള്‍ക്കുശേഷം നഗരത്തിലെ പ്രമുഖമായൊരു കമ്പനിയിലെ മെക്കാനിക്കായി നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മാര്‍ട്ടിന് ലഭിച്ചു. അതവനില്‍ അമ്പരപ്പാണ് ഉളവാക്കിയത്. കാരണം, അങ്ങനെയൊരു ജോലിക്കുവേണ്ടി അവന്‍ അപേക്ഷിച്ചിരുന്നില്ല. ആ കമ്പനിയുടെ ഉടമസ്ഥന്റെ വാഹനമായിരുന്നു താന്‍ കഴുകിയതെന്ന വിവരം പിന്നീടാണ് അവന് മനസിലായത്.
ഏതു ജോലിയാണെങ്കിലും അതിനെ സ്‌നേഹിക്കുകയും അര്‍പ്പണമനോഭാവത്തോടെ സമീപിക്കുകയും ചെയ്യുന്നവര്‍ക്ക് തീര്‍ച്ചയായും ഉയര്‍ച്ചയുണ്ടാകും.
``കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ
വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്‌ടനായിരിക്കും;
നിനക്കു നന്മവരും'' (സങ്കീ. 128:1-2).







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.