പ്രശസ്‌തനായ നാടകനടനായിരുന്നു ആല്‍ഫ്രഡ്. എന്തിലും ഒറിജിനാലിറ്റി വേണമെന്ന വാദക്കാരനായിരുന്നതിനാല്‍ നാടകക്കമ്പനിയുടെ മാനേജര്‍ക്ക് അയാള്‍ സ്ഥിരം തലവേദനയായിരുന്നു. പുതിയ നാടകത്തില്‍ അയാളുടെ കഥാപാത്രം മദ്യപിച്ചതിനുശേഷം വാള്‍പയറ്റ് നടത്തുന്ന ഒരു രംഗമുണ്ടായിരുന്നു. റിഹേഴ്‌സല്‍ ക്യാമ്പില്‍ മദ്യത്തിനുപകരം ഗ്ലാസില്‍ വെള്ളമാണ് നല്‌കിയത്. സ്റ്റേജില്‍ അവതരിപ്പിക്കുമ്പോള്‍ മദ്യംതന്നെ നല്‌കണമെന്നും അതോടൊപ്പം യഥാര്‍ത്ഥ വാളും വേണമെന്ന് അയാള്‍ വാശിപിടിച്ചു. ഇല്ലെങ്കില്‍ അഭിനയിക്കില്ലെന്നായിരുന്നു ആല്‍ഫ്രഡിന്റെ നിലപാട്. അടുത്ത രംഗത്തില്‍ നായകന്‍ വിഷം കഴിക്കുന്ന രംഗത്തില്‍ യഥാര്‍ത്ഥ വിഷംതന്നെ തരും. അതു കഴിക്കാമെങ്കില്‍ മദ്യവും വാളും നല്‌കാമെന്നായിരുന്നു മാനേജറുടെ മറുപടി. അ പ്പോഴാണ് ആല്‍ഫ്രഡിന് തന്റെ ആവശ്യത്തിലെ ബുദ്ധിശൂന്യത മനസിലായത്.
പൂര്‍ണതയ്‌ക്കുവേണ്ടി വിവേകരഹിതമായ രീതിയില്‍ ശ്രമി ക്കുന്നവര്‍ അപകടത്തില്‍ ചാടാനുള്ള സാധ്യത കൂടുതലാണ്.
``അമിതനീതിയോ അമിതജ്ഞാനമോ അരുത്. നീ എന്തിന് നിന്നെത്തന്നെ നശിപ്പിക്കുന്നു. പരമദുഷ്‌ടനോ മൂഢനോ ആകരുത്. കാലമെത്താതെ നീ മരിക്കുന്നതെന്തിന്?'' (സഭാ.7:16-17).
Read 861 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.