ഇരുളുന്നതിന് മുമ്പ് അടുത്ത ഗ്രാമത്തില്‍ എത്തേണ്ടതിനാല്‍ കനത്ത വെയിലിനെ അവഗണിച്ചാണ് ആ രണ്ടു സ്‌നേഹിതന്മാര്‍ നടന്നത്. കുറച്ചു കഴിഞ്ഞപ്പോള്‍ ഒന്നാമന്‍ പറഞ്ഞു, ``അല്‌പം വിശ്രമിക്കാം, അല്ലെങ്കില്‍ ഞാന്‍ വഴിയില്‍ തളര്‍ന്നുവീഴാന്‍ സാധ്യതയുണ്ട്.'' അവര്‍ അടുത്തു കണ്ട പടര്‍ന്നുപന്തലിച്ച മരത്തിന്റെ ചുവട്ടില്‍ കുറച്ച് സമയം ഇരുന്നു. അതിനിടയില്‍ രണ്ടാമന്‍ ആ വൃക്ഷത്തിന്റെ ശാഖകളിലേക്ക് നോക്കിയിട്ട് പറഞ്ഞു, ``കായ്‌ഫലങ്ങളില്ലാത്ത ഈ മരംകൊണ്ട് എന്തു പ്രയോജനമാണുള്ളത്. കാതല്‍ കുറവായതിനാല്‍ ഇതിന്റെ തടിയും ഉപയോഗിക്കാന്‍ സാധിക്കില്ല. വെറുതേ സ്ഥലം മിനക്കെടുത്തുന്നു.'' സുഹൃത്തിന്റെ മറുപടി അതിന് വിപരീതമായിരുന്നു. ``പാതയോരത്തു നില്‌ക്കുന്ന ഈ മരം എത്രയോ യാത്രക്കാര്‍ക്കാണ് തണലും കുളിര്‍മയും നല്‌കുന്നത്. ആ നന്മ കാണാതെ പോകരുത്.''
ഓരോരുത്തര്‍ക്കും വ്യത്യസ്‌തമായ ദൗത്യങ്ങളാണുള്ളത്. അതു മനസിലാക്കിയെങ്കില്‍മാത്രം മറ്റുള്ളവരുടെ വലിപ്പം തിരിച്ചറിയാന്‍ കഴിയൂ.
``നടുന്നവനും നനയ്‌ക്കുന്നവനും തുല്യരാണ്. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും'' (1കോറി.3:8).
Read 870 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.