വിവാഹത്തിന് വരനുള്ള വസ്‌ത്രങ്ങളായിരുന്നു ആ തയ്യല്‍ക്കാരന്‍ തയ്‌ക്കാനായി വെട്ടിക്കൊണ്ടിരുന്നത്. വില കൂടിയ കത്രികയാണ് അയാള്‍ ഉപയോഗിച്ചത്. തുണി മുറിച്ചതിന് ശേഷം നിലത്തിരുന്ന കടലാസു പെട്ടിയിലേക്ക്
കത്രിക അലക്ഷ്യമായി വച്ചിട്ട് തയ്‌ക്കാന്‍ തുടങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ തയ്‌ച്ചുകൊണ്ടിരുന്ന സൂചി മാറ്റി, പകരം മറ്റൊന്ന് മെഷീനില്‍ വച്ചു. ഊരിയെടുത്ത സൂചി തലയില്‍ കെട്ടിയിരുന്ന തൂവാലയോട് ചേര്‍ത്തുവച്ചു. ഇതെല്ലാം അയാളുടെ 10 വയസുകാരനായ മകന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവന്‍ ചോദിച്ചു, ``കത്രികയെക്കാള്‍ എത്രയോ വില കുറഞ്ഞ വസ്‌തുവാണ് സൂചി. എന്നിട്ടും കത്രിക നിലത്തേക്ക് വയ്‌ക്കുകയും സൂചി തലയോട് ചേര്‍ത്ത് പ്രാധാന്യത്തോടെ സൂക്ഷിക്കുകയും ചെയ്യുന്നതിന്റെ യുക്തി മനസിലാകുന്നില്ല.'' ``സൂചിയെ അപേക്ഷിച്ച് കത്രികയ്‌ക്ക് ഏറെ വിലയുണ്ട്. എന്നാലും തയ്യല്‍ക്കാരനെ സംബന്ധിച്ചിടത്തോളം സൂചിയാണ് പ്രധാനപ്പെട്ടത്. സൂചിക്ക് ചെറിയൊരു തകരാര്‍ സംഭവിച്ചാല്‍ തയ്‌ക്കുന്ന വസ്‌ത്രത്തെ മുഴുവനും ബാധിക്കും. ഒരു വസ്‌തുവിന്റെ മൂല്യം നിശ്ചയിക്കുന്നത് അതിന്റെ ഉപയോഗത്തെ ആധാരമാക്കിയാണ്. അല്ലാതെ വിലയെമാത്രം അടിസ്ഥാനമാക്കിയല്ല'' എന്നായിരുന്നു തയ്യല്‍ക്കാരന്റെ മറുപടി.
Read 835 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.