അധ്യാപകനായി നിയമനംലഭിച്ച വിവരം എഡ്വേര്‍ഡ് സുഹൃത്തുക്കളെയും ബന്ധുക്കളെയുമൊക്കെ അറിയിക്കുമ്പോള്‍ ചെറുപ്പം മുതലുള്ള ആഗ്രഹം നിറവേറിയതിന്റെ ആഹ്ലാദമായിരുന്നു മുഖത്ത്. പക്ഷേ, ഏതാനും
വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ തുടക്കത്തിലുണ്ടായിരുന്ന ആവേശവും താല്‌പര്യവുമൊക്കെ കുറയുന്നതായിട്ട് ആ അധ്യാപകന് മനസിലായി. ഒരു രാത്രിയില്‍ വ്യത്യസ്‌തമായൊരു സ്വപ് നം അദ്ദേഹത്തിനുണ്ടായി. നിങ്ങളുടെ ഒരു വിദ്യാര്‍ത്ഥി ലോ കം മുഴുവന്‍ അറിയപ്പെടുന്ന ആളാകാന്‍ ദൈവം പദ്ധതിയൊരുക്കിയിട്ടുണ്ട്. അതി നോട് നിങ്ങള്‍ ഏതു വിധത്തിലാണ് സഹകരിക്കുന്നത് എന്നൊ രു മാലാഖ തന്നോട് ചോദിക്കുന്നതായിട്ടായിരുന്നു അദ്ദേഹം കണ്ടത്. ഞെട്ടിയുണര്‍ന്ന അധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥികളില്‍ ആരായിരിക്കും ലോകത്തെ സ്വാധീനിക്കുന്നതെന്ന ചിന്തയോടെ ഓര്‍മയിലുള്ള ഓരോ മുഖവും ഓര്‍ത്തെടുക്കാന്‍ പരിശ്രമിച്ചു. കുറച്ചുകഴിഞ്ഞപ്പോള്‍ അദ്ദേഹത്തിന് തോന്നി അവരില്‍ ആര്‍ക്ക് വേണമെങ്കിലും അതിനു കഴിയുമെന്ന്. പിറ്റേന്ന് ക്ലാസിലെത്തിയ എഡ്വേര്‍ഡിന് തന്റെ മുമ്പിലിരിക്കുന്ന ഓരോരുത്തരും ഭാവിയിലെ മഹാന്മാരും മഹതികളുമായിരിക്കുമെന്നൊരു തോന്നലുണ്ടായി. താന്‍ ഇപ്പോള്‍ അവര്‍ക്കു നല്‌കുന്ന പാഠങ്ങള്‍ നാളെ ലോകത്തെ സ്വാധീനിക്കുമെന്നുള്ള തിരിച്ചറിവ് അദ്ദേഹത്തിന് പുതിയൊരു ഉന്മേഷം നല്‌കി.
മറ്റ് അധ്യാപകര്‍ പ്രശ്‌നക്കാരെന്നും ബുദ്ധിയില്ലാത്തവരെന്നും മുദ്രകുത്തി മാ റ്റിനിര്‍ത്തിയിരുന്ന പല വിദ്യാര്‍ത്ഥികളും അദ്ദേഹത്തിന്റെ ശിഷണത്തിലൂടെ മിടുക്കന്മാരായി മാറുന്ന കാഴ്‌ച അധ്യാപകരില്‍തന്നെ അതി ശയം ജനിപ്പിച്ചു. വര്‍ഷങ്ങള്‍ക്കു ശേഷവും സ്വപ്‌നം യാഥാത്ഥ്യമായില്ലെങ്കിലും അദ്ദേഹ ത്തിന്റെ പ്രവര്‍ത്തന ത്തെ അതൊട്ടും ബാ ധിച്ചില്ല. അദ്ദേഹം വിരമിക്കുന്നതിന്റെ തലേ മാസം സ്വപ്‌നം യാഥാ ര്‍ത്ഥ്യമായി. അദ്ദേഹത്തിന്റെ ഒരു വിദ്യാര്‍ ത്ഥിയുടെ കണ്ടുപിടുത്തം ലോകം മുഴുവന്‍ എത്തി. അത് അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥി മാത്രമായിരുന്നില്ല, മറിച്ച് മകളുമായിരുന്നു.
വിദ്യാര്‍ത്ഥികളെ തങ്ങളെക്കാള്‍ മിടുക്കന്മാരായി കാണുകയും അതനുസരിച്ച് മാറ്റങ്ങള്‍ വരുത്താന്‍ അധ്യാപകര്‍ തയ്യാറാവുകയും ചെയ്‌താല്‍ അതു സമൂഹത്തില്‍ ഉണ്ടാക്കുന്ന മാറ്റം ചെറുതായിരിക്കില്ല.
Read 592 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.