- വിലകൊടുക്കാതെ നേട്ടങ്ങള്‍ കൊയ്യാന്‍ കഴിയില്ലെന്ന് തിരിച്ചറിയണം.

- ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നിര്‍വഹിക്കുക.
- മനസില്‍ അസൂയയും അത്യാഗ്രഹവും നിറയാന്‍ അനുവദിക്കാതിരിക്കുകയും കാര്യങ്ങളെ വിവേചിച്ചറിഞ്ഞതിനുശേഷംമാത്രം തീരുമാനങ്ങളെടുക്കുകയും വേണം.
- മാറ്റങ്ങളെ പൂര്‍ണമനസോടെ ഉള്‍ക്കൊള്ളണം. അതു ജീവിതത്തില്‍ അനിവാര്യമാണെന്ന ബോധ്യമുണ്ടാകണം.
- യാഥാര്‍ത്ഥ്യമല്ലാത്ത കാര്യങ്ങള്‍ ശരിയാണെന്ന് ചിന്തിക്കുകയോ മനസിനെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുകയോ ചെയ്യരുത്.
- പോസിറ്റീവായ ചിന്തകള്‍കൊണ്ട് മനസിനെ നിറയ്‌ക്കണം.
- അഹങ്കാരം പരാജയത്തിന്റെ തുടക്കമാണെന്ന് തിരിച്ചറിയണം.
- ആത്മവിശ്വാസം തകര്‍ക്കരുത്. പരാജയപ്പെടുമോ എന്നുള്ള ചിന്തയ്‌ക്ക് ഒരിക്കലും ഇടംനല്‌കരുത്.
- സാമാന്യബോധം കൈമോശം വരരുത്.
- ദുരഭിമാനം നല്ല ഗുണമല്ലെന്ന് ഓര്‍ക്കണം.
- കുറുക്കുവഴിയിലൂടെ നേട്ടങ്ങള്‍ കൊയ്യാന്‍ ശ്രമിക്കരുത്.
- എന്തൊക്കെ പ്രശ്‌നങ്ങള്‍ ഉണ്ടായാലും ദൈവം അറിയാതെ ഒന്നും സംഭവിക്കുകയില്ലെന്നും, ദൈവം എല്ലാറ്റിനും മതിയായവനാണെന്നും മനസിനെ ബോധ്യപ്പെടുത്തണം.
- ജീവിതം അവസാനിപ്പിക്കാമെന്ന് ഒരിക്കലും ചിന്തിക്കരുത്.
- അപവാദപ്രചാരണങ്ങള്‍ നടത്തുകയോ അതില്‍ പങ്കുചേരുകയോ ചെയ്യരുത്.
Read 679 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.