ജര്‍മന്‍ ചിത്രകാരനായ സ്റ്റേണ്‍ബര്‍ഗ് ഒരു ചിത്രം വരക്കുന്നതിനായി ജിപ്‌സി പെണ്‍കുട്ടിയെ മോഡലാക്കിയിരുന്നു.
മോഡലായി നില്‌ക്കുമ്പോള്‍ അവളുടെ ശ്രദ്ധ കുറച്ചപ്പുറത്ത് വരച്ച് പൂര്‍ത്തിയാക്കാതെ വച്ചിരുന്ന ക്രൂശിക്കപ്പെട്ട യേശുവിന്റെ ചിത്രത്തില്‍ പതിഞ്ഞു. അതുകണ്ട അവള്‍ സ്റ്റേണ്‍ ബര്‍ഗിനോട് അന്വേഷിച്ചു; ``ഇത്രമാത്രം വേദനിച്ച് മരിച്ച ആ നീചമനുഷ്യന്‍ ആരാണ്?'' യേശുവിനെ വ്യക്തിപരമായി അറിയുകയും സ്‌നേഹിക്കുകയും ചെയ്‌തിരുന്നില്ലെങ്കിലും അദ്ദേഹം അവളോട് പറഞ്ഞു: ``അദ്ദേഹം നീചനായിരുന്നില്ല, ലോകത്തിലേക്കുവച്ച് ഏറ്റവും നല്ല മനുഷ്യന്‍, യേശുക്രിസ്‌തു. അദ്ദേഹം എല്ലാവര്‍ക്കുംവേണ്ടി മരിച്ചു.''
ഇതുകേട്ട ആ പെണ്‍കുട്ടി പെട്ടെന്ന് ചോദിച്ചു: ``അദ്ദേഹം നിങ്ങള്‍ക്കുവേണ്ടിക്കൂടിയാണോ മരിച്ചത്?'' ചോദ്യം സ്റ്റേണ്‍ബര്‍ഗിനെ വല്ലാതെ സ്വാധീനിച്ചു. ആ ചോദ്യം മനസില്‍ തികട്ടിത്തികട്ടി വരാന്‍ തുടങ്ങി. കുറച്ചു നാളുകള്‍ക്കകം അദ്ദേഹം യേശുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. ക്രൂശിക്കപ്പെട്ട യേശുവിന്റ ചിത്രം വരച്ചു പൂര്‍ത്തിയാക്കിയ അദ്ദേഹം അതിന് നല്‌കിയ തലക്കെട്ട് ഇതായിരുന്നു; `ഇത് ഞാന്‍ നിനക്കുവേണ്ടി ചെയ്‌തു. നീ എനിക്കുവേണ്ടി എന്തു ചെയ്‌തു?' ആ ചിത്രം കണ്ട് പലരും മാനസാന്തരപ്പെട്ടിട്ടുണ്ട്.
`` ഞാന്‍ അങ്ങയെ പ്രകീര്‍ത്തിക്കുമ്പോള്‍ എന്റെ അധരങ്ങളും അങ്ങു രക്ഷിച്ച എന്റെ ആത്മാവും ആനന്ദംകൊണ്ട് ആര്‍ത്തുവിളിക്കും'' (സങ്കീ.71:23).
Read 653 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.