കൗമാരക്കാരിയയയ പെണ്‍കുട്ടി ചെറുപ്പം മുത ല്‍ രോഗിയായിരുന്നു. ഓരോ ദിവസം കഴിയുംതോറും അവളുടെ രോഗവും ക്ഷീണ വും കൂടിക്കൊണ്ടിരുന്നു. അവളെ കാണുമ്പോഴെല്ലാം അയല്‍വാസിയായ മക്കളില്ലാത്ത വിധവ ഇങ്ങനെ പറയുമായിരുന്നു: ``ദൈവമേ എന്തുകൊണ്ടാണ് നീ ആ പാവത്തിനെ പരീക്ഷിക്കുന്നത്. അവളുടെ രോഗം എ നിക്കു തന്ന് വൃദ്ധയായ എ ന്നെ അങ്ങ് എടുത്തുകൂടേ?''
ഒരു ദിവസം ഗ്രാമത്തിലെ കൃഷിക്കാരന്റെ പോത്ത് വെ ള്ളം കുടിക്കുന്നതിനായി കുടത്തില്‍ തലയിട്ടു. പക്ഷേ, പി ന്നീട് എത്ര ശ്രമിച്ചിട്ടും അതിനുള്ളില്‍ നിന്നും തലയെടുക്കാന്‍ കഴിഞ്ഞില്ല. പരിഭ്രാന്തനായ പോത്ത് അവിടെനിന്നും ഓടി. കുടം കഴുത്തില്‍ കുടുങ്ങിയതിനാല്‍ കണ്ണുകാണാ നും കഴിയില്ലായിരുന്നു. വൃദ്ധയായ സ്‌ത്രീ പതിവുപോലെ രോഗിയായ പെണ്‍കുട്ടിയെ സ ന്ദര്‍ശിച്ചതിനുശേഷം വീട്ടിലേക്ക് കയറാന്‍ തുടങ്ങുമ്പോഴാണ് തലയില്‍ കുടവുമായി പോത്ത് എതിരെ ഓടിവരുന്ന ത് കണ്ടത്. നേരം ഇരുട്ടിത്തുടങ്ങിയതിനാല്‍ വ്യക്തമായി കാണാനും കഴിയില്ലായിരുന്നു. കാലന്‍ ജീവനെടുക്കാന്‍ പോ ത്തിന്റെ പുറത്തുവരുമെന്ന് കഥകളില്‍ വായിച്ചിട്ടുള്ളതാണ് അവരുടെ മനസിലേക്ക് വന്നത്.
പെട്ടെന്നവര്‍ പോത്തിന്റെ മുന്നില്‍ മുട്ടുകുത്തി ഇങ്ങനെ പറഞ്ഞു, ``എന്റെ ജീവന് പകരമായി അടുത്ത വീട്ടിലെ രോ ഗിയായ പെണ്‍കുട്ടിയുടെ ജീവനെടുത്തോളൂ, ദയവുചെയ്‌ത് എന്നെ ഉപദ്രവിക്കരുതേ.''
നമ്മുടെ പ്രാര്‍ത്ഥനകളുടെ ആത്മാര്‍ത്ഥതയെപ്പറ്റി വല്ലപ്പോഴുമെങ്കിലും ആത്മപരിശോധന നടത്തണം.
``വാക്കിലും സംസാരത്തിലുമല്ല നാം സ്‌നേഹിക്കേണ്ടത്; പ്രവൃത്തിയിലും സത്യത്തിലുമാണ്'' (1യോഹ.3:18).
Read 1067 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.