തെറ്റായ ദിശയില്‍നിന്നും വന്ന കാറില്‍ ഇടിക്കാതിരിക്കാന്‍ വിദഗ്‌ധനായ ഡ്രൈവര്‍ പരാമവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മറ്റേ കാര്‍ ഡ്രൈവറുടെ വൈദഗ്‌ധ്യക്കുറവും അശ്രദ്ധയുമാണ് അപകടത്തിന്റെ കാരണമെന്ന്
കാണുന്നവര്‍ക്ക് ബോധ്യമാകുന്ന രീതിയിലായിരുന്നു വാഹനങ്ങള്‍ കിടന്നിരുന്നത്. അപകടത്തില്‍ രണ്ടു വാഹനങ്ങളും തകര്‍ന്നെങ്കിലും ആര്‍ക്കും ഒന്നും പറ്റിയില്ല. അപകടത്തിന് കാരണമായ വാഹനം ഓടിച്ചിരുന്നത് ഒരു യുവതിയായിരുന്നു. തകര്‍ന്നുകിടക്കുന്ന വാഹനങ്ങളിലേക്ക് നോക്കിയിട്ട് അവള്‍ മറ്റേ വാഹനത്തിന്റെ ഡ്രൈവറോടു പറഞ്ഞു: ``ഭാഗ്യം നമുക്ക് ഒന്നും സംഭവിച്ചില്ലല്ലോ. ഇങ്ങനെയൊരു അപകടം ഉണ്ടായതിനാലാണല്ലോ നമ്മള്‍ കാണാന്‍ ഇടയായത്. സുഹൃത്തുക്കളാകുന്നതിന് ദൈവം നമുക്കായി ഒരുക്കിയ പദ്ധതിയാണ് ഇതെന്നാണ് ഞാന്‍ കരുതുന്നത്.'' കേട്ടപ്പോള്‍ അയാള്‍ക്കും അതു ശരിയാണെന്നു തോന്നി.
അല്‌പം കഴിഞ്ഞപ്പോള്‍, വളഞ്ഞുപോയ അവളുടെ കാറിന്റെ വാതിലിന്റെ സൈഡിലുടെ കൈകടത്തി കാറിലിരുന്ന വൈന്‍കുപ്പി എടുത്തുകൊണ്ട് യുവതി പറഞ്ഞു: ``ഇത്രയും വലിയ അപകടം ഉണ്ടായിട്ടും ഈ കുപ്പി പൊട്ടാതിരുന്നത് നമ്മള്‍ സുഹൃത്തുക്കളാകണമെന്ന ദൈവനിശ്ചയത്തിന്റെ അടിസ്ഥാനത്തിലാണ്. അതിനാല്‍ സുഹൃത്തുക്കളായതിന്റെ സന്തോഷത്തിന് നമുക്കിത് കഴിക്കാം.'' അതുകേട്ട ഉടനെ അയാള്‍ കുറെ വൈന്‍ കുടിച്ചതിനുശേഷം സ്‌ത്രീക്ക് തിരിച്ചുകൊടുത്തു. അവള്‍ കുപ്പി അടച്ച് അയാളുടെ കാറിനുള്ളിലേക്ക് ഇട്ടു. ``എന്തു പറ്റി കുടിക്കുന്നില്ലേ?'' അയാള്‍ ചോദിച്ചു. ``ഞാന്‍ പോലിസിനെ വിളിച്ചിരുന്നു. ഇപ്പോള്‍ അവര്‍ വരും. മദ്യപിച്ചു വാഹനമോടിച്ച ആള്‍ മുഴുവന്‍ പിഴയും അടക്കേണ്ടിവരും.'' അവള്‍ പറഞ്ഞു.
സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോള്‍ വിവേകം പുലര്‍ത്തണം.
``മനസിലുള്ള ആലോചന അഗാധമായ ജലംപോലെയാണ്; ഉള്‍ക്കാഴ്‌ചയുള്ളവന് അതു കോരിയെടുക്കാം'' (സുഭാ.20:5).
Read 1248 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.