റോഡിലൂടെ നടന്നുപോയവരും വാഹനത്തില്‍ സഞ്ചരിച്ചവരുമൊക്കെ ആ ബോര്‍ഡ് വായിച്ച് അത്ഭുതപ്പെട്ടു. അ യാളുടെ തലക്ക് നല്ല സുഖമില്ലെന്ന് ചിലരൊക്കെ അഭിപ്രായപ്പെടുകയും ചെയ്‌തു. ബോര്‍ഡില്‍ ഉണ്ടായിരുന്ന ത് ഇങ്ങനെയായിരുന്നു: ``ബൈക്ക് നഷ്‌ടപ്പെട്ടതില്‍ എനിക്ക് വലിയ വിഷമമുണ്ട്. പക്ഷേ, ഒരു ക്രി സ്‌ത്യാനി എന്ന നിലയി ല്‍ മോഷ്‌ടാവിനോട് ക്ഷമിക്കുകയും അയാ ളെ സ്‌നേഹിക്കുകയും ചെയ്യുന്നു. കാരണം, ആരെയും വെറുക്കരുതെന്നാണ് ക്രിസ്‌തു എന്നെ പഠിപ്പിച്ചിരിക്കുന്നത്. എന്ന് ജോ ഷ്വാ.'' ആ ചെറുപ്പക്കാരന്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് വാങ്ങിയ ബൈക്കാണ് മോഷ്‌ടിക്കപ്പെട്ടത്. കേസുകൊടുക്കണമെന്നായിരുന്നു വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ പറഞ്ഞത്. ``ക്രിസ്‌തുവിന്റെ നാമത്തില്‍ ഞാന്‍ കള്ളനോട് ക്ഷമിക്കുകയാണ്''; എല്ലാവരോടുമുള്ള അയാളുടെ മറുപടി അതായിരുന്നു. എന്നിട്ടാണ് ഗെയ്‌റ്റില്‍ ആ ബോര്‍ഡ് എഴുതിവ ച്ചത്. രണ്ടു ദിവസം കഴിഞ്ഞ് രാവിലെ നോക്കുമ്പോള്‍ വീട്ടുമുറ്റത്ത് ആ ബൈക്ക് ഉണ്ടായിരുന്നു. രാത്രിയില്‍ ആരോ അതവിടെ കൊണ്ടുവന്നുവയ്‌ക്കുകയായിരുന്നു.
ക്ഷമിക്കാന്‍ തുടങ്ങുമ്പോള്‍ അത്ഭുതങ്ങള്‍ സംഭവിക്കുമെന്നതില്‍ സംശയമില്ല.
``ശത്രുവിനു വിശക്കുമ്പോള്‍ ആഹാരവും ദാഹത്തിന് ജലവും കൊടുക്കുക; അത് അവന്റെ തലയില്‍ പശ്ചാത്താപത്തിന്റെ തീക്കനല്‍ കൂട്ടും;
കര്‍ത്താവ് നിനക്ക് പ്രതിഫലം നല്‌കുകയും ചെയ്യും'' (സുഭാ.25:21-22).
Read 739 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.