ലുബ്‌ധനും അത്യാഗ്രഹിയും മര്‍ക്കടസ്വഭാവക്കാരനുമായിരുന്നു അയാള്‍. ധാരാളം സമ്പത്തുണ്ടായിരുന്നെങ്കിലും ആര്‍ക്കും ഒന്നും നല്‌കുകയോ സ്വയം ചെലവഴിക്കുകയോ ഇല്ലായിരുന്നു. പണം സഞ്ചിയിലാക്കി
സൂക്ഷിക്കുകയും എല്ലാ ദിവസവും അതെടുത്തു നോക്കുകയുമായിരുന്നു അയാളുടെ വിനോദം. ഇതിനിടയില്‍ അയാള്‍ രോഗിയായി. ഒരു ദിവസം ഭാര്യയോട് പറഞ്ഞു, ``ഞാന്‍ മരിക്കുമ്പോള്‍ സംസ്‌കരിക്കുന്ന പെട്ടിയില്‍തന്നെ എന്റെ പണവും വയ്‌ക്കണം. ഞാന്‍ കഷ്‌ടപ്പെട്ട് സമ്പാദിച്ചത് മറ്റാര്‍ക്കും എടുക്കാന്‍ അവകാശമില്ല.'' അധികം കഴിയുന്നതിനുമുമ്പ് അയാള്‍ മരിച്ചു. സംസ്‌കരിക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ സഞ്ചിയില്‍ എന്തോ എടുത്ത് പെട്ടിയില്‍ വയ്‌ക്കുന്നത് അയല്‍ക്കാരന്‍ കണ്ടു. ഭര്‍ത്താവിന്റെ സമ്പാദ്യമായിരിക്കും പെട്ടിയില്‍ നിക്ഷേപിച്ചതെന്നാണ് അയാള്‍ വിചാരിച്ചത്. ``നിങ്ങള്‍ എന്തു മണ്ടത്തരമാണ് കാണിക്കുന്നത്? പണം ആര്‍ക്കും പ്രയോജനമില്ലാതെ പോവില്ലേ?'' അയല്‍ക്കാരന്‍ ചോദിച്ചു. ``പണം എന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചു. അദ്ദേഹത്തിന്റെ പേരില്‍ എഴുതിയ ചെക്കാണ് പെട്ടിയില്‍ വച്ചത്.'' ഭാര്യ പറഞ്ഞു.
പങ്കുവയ്‌ക്കാതെ പണം സമ്പാദിക്കുന്നവര്‍ ജീവിതാന്ത്യത്തെപ്പറ്റി ആലോചിക്കുന്നത് നല്ലതാണ്. അപ്പോള്‍ ചെയ്യുന്ന പ്രവൃത്തിയുടെ മണ്ടത്തരം മനസിലാകും.
``താനിടാത്ത മുട്ടയ്‌ക്ക് അടയിരിക്കുന്ന തിത്തിരിപ്പക്ഷിയെപ്പോലെയാണ് അന്യായമായി സമ്പത്തുസമ്പാദിക്കുന്നവന്‍. ജീവിതമധ്യത്തില്‍ അത് അവനെ പിരിയും; അവസാനം അവന്‍ വിഡ്‌ഢിയാവുകയും ചെയ്യും'' (ജറെ.17:11).
Read 964 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.