പ്രശസ്‌ത പ്രഭാഷകനും സുവിശേഷകനുമായിരുന്ന ഡോ. വിന്‍സന്റ് പീലിനെ പ്രഭാതത്തില്‍ അപരിചിതനായ ഒരാള്‍ ഫോണില്‍ വിളിച്ചു. ``എല്ലാം നഷ്‌ടപ്പെട്ടു. എന്തിനാണ് ഇനി ജീവിക്കേണ്ടത്?'' അതായിരുന്നു ചോദ്യം. പ്രത്യാശ നഷ്‌ടപ്പെട്ട ഒരാളുടെ ശബ്‌ദമാണെന്നു മനസിലാക്കിയ ഡോ. പീല്‍ ഓഫീസില്‍ വന്നു തന്നെ കാണാന്‍ അയാളോട് നിര്‍ദ്ദേശിച്ചു.
``പ്രതീക്ഷിക്കാന്‍ ഒന്നും അവശേഷിക്കുന്നില്ല. മുന്നില്‍ ശൂന്യതമാത്രമാണുള്ളത്.'' ഡോ. പീലിന്റെ അഭിമുഖമായി ഇരുന്നുകൊണ്ട് ആ മധ്യവയസ്‌ക്കന്‍ പറഞ്ഞു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ഡോ. വിന്‍സന്റ് പീല്‍ ഒരു പേപ്പറെടുത്ത് നടുവില്‍ കുത്തനെ വരയിട്ടതിനുശേഷം പറഞ്ഞു, ``ഇടതു ഭാഗത്ത് നിങ്ങള്‍ക്കുണ്ടായ നഷ്‌ടങ്ങളും വലത് വശത്ത് അവശേഷിക്കുന്ന സമ്പാദ്യങ്ങളും എഴുതുക.'' അയാള്‍ ഡോ. പീലിന്റെ മുഖത്തേക്ക് അമ്പരപ്പോടെ നോക്കിയിട്ട് പറഞ്ഞു, ``വലതു ഭാഗത്തെ കോളം ആവശ്യമില്ല. കാരണം, അവിടെ എഴുതാന്‍ എനിക്കൊന്നും അവശേഷിക്കുന്നില്ല.''
``ഭാര്യ നിങ്ങളെ ഉപേക്ഷിച്ചോ?'' ഡോ. പീല്‍ ചോദിച്ചു.
``എന്താണീ പറയുന്നത്? അവള്‍ എന്നെ അതിയായി സ്‌നേഹിക്കുന്നുണ്ട്.''
``വലതു വശത്തുള്ള കോളത്തില്‍ എഴുതുക, ഭാര്യ ഉപേക്ഷിച്ചിട്ടില്ല.'' ഡോ. വിന്‍സന്റ് പീല്‍ പറഞ്ഞു.
``മക്കള്‍ ജയിലിലാണോ?''
``എന്റെ മക്കള്‍ കുഴപ്പക്കാരല്ല.''
``വലതു വശത്ത് രണ്ടാമത്തെ ഉത്തരമായല്ലോ.'' ഡോ. പീല്‍ പറഞ്ഞു.
തുടര്‍ന്ന് ഏതാനും ചോദ്യങ്ങള്‍ കഴിഞ്ഞപ്പോഴേക്കും അയാള്‍ പറഞ്ഞു: ``ക്ഷമിക്കണം, ദൈവം തന്ന അനുഗ്രഹങ്ങള്‍ കാണാതെപോയതിനാലാണ് എനിക്ക് ജീവിതത്തില്‍ ശൂന്യത അനുഭവപ്പെട്ടത്. സന്തോഷിക്കാന്‍ ഇനിയും ധാരാളം കാരണങ്ങള്‍ അവശേഷിക്കുന്നുണ്ടെന്ന് ഇപ്പോള്‍ മനസിലായി.'' പുതിയൊരു മനോഭാവത്തോടെ ജീവിതത്തെ കാണാനുള്ള വെളിച്ചം നല്‌കിയതിന് ഡോ. വിന്‍സന്റ് പീലിന് നന്ദിപറഞ്ഞുകൊണ്ട് സന്തോഷത്തോടെയാണ് അയാള്‍ പോയത്.
``ഇടയനെപ്പോലെ അവിടുന്ന് തന്റെ ആട്ടിന്‍കൂട്ടത്തെ മേയിക്കുന്നു. അവിടുന്ന് തന്റെ ആട്ടിന്‍കുട്ടികളെ കരങ്ങളില്‍ ചേര്‍ത്തു മാറോടണച്ച് തള്ളയാടുകളെ സാവാധാനം നയിക്കുന്നു'' (ഏശയ്യാ 40:11).
Read 2650 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.