കച്ചവടക്കാരന്റെ കത്തും ശൂന്യമായ സോപ്പ് പായ്ക്കറ്റും കമ്പനി അധികൃതര്‍ക്ക് നാണക്കേടായി തോന്നി. ഒരു പായ്ക്കറ്റില്‍ സോപ്പുണ്ടായിരുന്നില്ലെന്നതായിരുന്നു പരാതി. ജനറല്‍ മാനേജര്‍ ഉടനെ അവിടുത്തെ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാരുടെ യോഗം വിളിച്ചു. ഭാവിയില്‍ ഇതുപോലൊരു തെറ്റ് ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ എന്തു ചെയ്യണമെന്നതിനെപ്പറ്റി ആലോചിക്കാനായിരുന്നത്. പല അഭിപ്രായങ്ങള്‍ ഉയര്‍ന്നെങ്കിലും സ്വീകാര്യമായില്ല. ഇതിനിടയില്‍ ടെക്‌നിക്കല്‍ മാനേജര്‍ പറഞ്ഞ അഭിപ്രായം വ്യത്യസ്തമായിരുന്നു. പായ്ക്കറ്റുകള്‍ പുറത്തേക്ക് ഇറക്കുന്നിടത്ത് ശക്തിയേറിയ രണ്ട് സ്‌കാനറുകള്‍ സ്ഥാപിക്കുകയും അത് നിരീക്ഷിക്കാന്‍ രണ്ടു പേരെ നിയമിക്കുകയും വേണം. ഏതെങ്കിലും പെട്ടികള്‍ ശൂന്യമാണെങ്കില്‍ അപ്പോള്‍ തിരിച്ചറിയാന്‍ സാധിക്കും.
സ്‌കാനറിന്റെ ഉയര്‍ന്ന വാടകയും രണ്ടു ജീവനക്കാരുടെ ശമ്പളവും കമ്പനിക്ക് അധിക ബാധ്യതയായി മാറിയതിനാല്‍ രണ്ടു മാസം കഴിഞ്ഞപ്പോള്‍ ജനറല്‍ മാനേജര്‍ തൊഴിലാളികളുടെ യോഗം വിളിച്ചു. ''മറ്റേതെങ്കിലും രീതിയില്‍ ഈ പ്രശ്‌നത്തിന് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കഴിയുമോ?'' അദ്ദേഹം ചോദിച്ചു.
''സോപ്പുകള്‍ പുറത്തേക്ക് കൊണ്ടുപോകുന്നിടത്ത് ശക്തിയേറിയ ഫാന്‍ സ്ഥാപിക്കണം. കാലിപായ്ക്കറ്റാണെങ്കില്‍ കാറ്റിന്റെ ശക്തിമൂലം പറക്കും'' ഒരു തൊഴിലാളി പറഞ്ഞു. മാനേജര്‍ കയ്യടിച്ചാണ് ആ അഭിപ്രായം സ്വീകരിച്ചത്.
എപ്പോഴും പ്രശ്‌നപരിഹാരത്തിന് തേടേണ്ടത് ലഘുവായ മാര്‍ഗങ്ങളായിരിക്കണം. നിസാരമായ കുടുംബ പ്രശ്‌നങ്ങള്‍ വിവേകരഹിതമായി കൈകാര്യംചെയ്തതുമൂലം സങ്കീര്‍ണമായിട്ടുണ്ട്. വ്യക്തിബന്ധങ്ങളും കുടുംബബന്ധങ്ങളുമൊക്കെ പുറത്തുള്ളവരുടെ അനാവശ്യമായ ഇടപെടലുകള്‍മൂലം തകരുന്നുണ്ട്.
''ദൈവമാണ് നമ്മുടെ അഭയവും ശക്തിയും;
കഷ്ടതകളില്‍ അവിടുന്ന് സുനിശ്ചിതമമായ തുണയാണ്'' (സങ്കീ.46:1).
Read 701 times
Shalom Editor
Welcome to Shalom Online... Prayerful Greetings to all viewers!!!
Website: www.shalomonline.netLogin to post comments







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.