ആശ്രമാധിപനെ കാണാന്‍ അകലെനിന്നുപോലും ആളുകള്‍ എത്തിയിരുന്നു. എത്ര ദ്രോഹിച്ചവരോടും ക്ഷമിക്കണമെന്നായിരുന്നു അദ്ദേഹം എല്ലാവരെയും ഉപദേശിച്ചിരുന്നത്. ആ ചെറുപ്പക്കാരന്‍ പരിഭവവും പരാതിയുമായി പലപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് എത്താറുണ്ടായിരുന്നു. അപ്പോഴെല്ലാം പ്രശ്‌നപരിഹാരത്തിനായി നിര്‍ദ്ദേശിച്ച മാര്‍ഗങ്ങളിലെ പ്രധാന ഘടകം ക്ഷമയായിരുന്നു. ഒരിക്കല്‍ അതു കേട്ടപ്പോള്‍ അയാള്‍ക്ക് ദേഷ്യമായി. ചെറുപ്പക്കാരന്‍ ആശ്രമാധിപനെ ചീത്തപറഞ്ഞു. പലതും പറഞ്ഞിട്ടും അദ്ദേഹത്തിന്റെ മുഖഭാവത്തിന് യാതൊരു മാറ്റവുമില്ലെന്നുകണ്ടപ്പോള്‍ അയാളുടെ ദേഷ്യം ഇരട്ടിച്ചു. കഠിനമായ ഭാഷയില്‍ അയാള്‍ പിന്നെയും ശകാരിച്ചു. എന്നിട്ടും അദ്ദേഹത്തിന് യാതൊരു ഭാവമാറ്റവും ഉണ്ടായില്ല.
ദേഷ്യമടങ്ങിയപ്പോള്‍, അങ്ങനെ പെരുമാറിയതില്‍ ചെറുപ്പക്കാരന് വിഷമമായി. അയാള്‍ ആശ്രമാധിപനോട് മാപ്പിരന്നിട്ട് ചോദിച്ചു: ''ഇത്രയും മോശമായി പെരുമാറിയിട്ടും അങ്ങ് എന്തുകൊണ്ടാണ് എന്നോട് ദേഷ്യപ്പെടാതിരുന്നത്?''
''താങ്കള്‍ പറഞ്ഞ ചീത്തവാക്കുകളൊന്നും എന്നെ സ്പര്‍ശിച്ചില്ല.''
''ഞാന്‍ അങ്ങയുടെ മുഖത്തുനോക്കിയാണല്ലോ പറഞ്ഞത്. എന്നിട്ടും അതൊന്നും കേട്ടില്ലെന്ന് പറയുന്നത് എങ്ങനെയാണ്?''
''ആ മോശമായ വാക്കുകളെല്ലാം നിങ്ങളില്‍തന്നെയാണ് ഇപ്പോഴും അവശേഷിക്കുന്നത്.''
അയാളുടെ മുഖത്തെ അമ്പരപ്പ് കണ്ടപ്പോള്‍ ആശ്രമശ്രേഷ്ഠന്‍ വിശദീകരിച്ചു: ''നിങ്ങള്‍ ആരെയെങ്കിലും സഹായിക്കണമെന്ന ആഗ്രഹത്തോടെ പണം നല്കി യാലും അവരത് സ്വീകരിക്കുന്നില്ലെങ്കില്‍ അതു നിങ്ങളുടെ കൈയില്‍ത്തന്നെ ഇരിക്കുന്നതുപോലെയാണ് ഇവിടെയും സംഭവിക്കുന്നത്. പറഞ്ഞ ചീത്തയൊന്നും ഞാന്‍ സ്വീകരിച്ചിട്ടില്ല. അതിനാലാണ് അല്പംപോലും ദേഷ്യം എനിക്കു ഉണ്ടാകാതിരുന്നത്.''
മറ്റുള്ളവരുടെ മോശമായ വാക്കുകളും പരിഹാസവും കുറ്റാരോപണ ങ്ങളുമൊക്കെ ഈ രീതിയില്‍ കാണാന്‍ കഴിഞ്ഞാല്‍ എത്രയോ പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ കഴിയും. മാത്രമല്ല, മറ്റുള്ളവര്‍ അങ്ങനെ പെരുമാറിയതുമൂലം വേദനിച്ചിരിക്കുന്ന അനേകര്‍ക്ക് മനഃസമാധാനം ലഭിക്കുകയും ചെയ്യും.
''കോപത്തില്‍നിന്ന് അകന്നുനില്ക്കുക, ക്രോധം വെടിയുക, പരിഭ്രമിക്കാതിരിക്കുക;
അത് തിന്മയിലേക്കു മാത്രമേ നയിക്കൂ'' (സങ്കീ.35:8)







Hail Mary, full of grace. The Lord is with thee. Blessed art thou among women, and blessed is the fruit of thy womb, Jesus.