-
ABOUT US
Born in
1989An Inspired
journeyFrom a humble beginning as a small prayer group in the year 1989, Shalom has spread its wings to a new horizon today.
-
PRAYER
Whatever may be on your heart, no matter how big or small the burden, someone is waiting to stand with you in prayer.
-
EVENTS
All the events that the ministry conduct focus on spreading the love of God, delivering complete healing of mind, body and soul.
-
MINISTRIES
Jesus is glorified through these various initiatives of Shalom.
- PUBLICATIONS
- CONTACT US
We keep vigil for your soul! - Every First Fridays.
Every First Friday is a special day of blessings. The Shalom family gathers together to pray for the world. All the prayer intentions that reach us through the post, phone, e-mail, and fax are offered before the Blessed Sacrament. The Lord showers His abundant graces upon the world granting peace, healing, release from bondages wiping the tears from the lives of innumerable people.
Simultaneously, a special public prayer service is also conducted within the premises of Shalom Ministries (at Peruvannamuzhi, Kozhikode, Kerala) office with heavenly music, praise & worship, talks, testimonials and healing adoration.
Stay blessed with Night Vigil on Shalom TV every First Friday night from 8 pm onwards.Stay blessed with Shalom Television
Broadcast every First Friday from 8:00 PM to 1:00 AM
Date | Venue | Place |
---|---|---|
Every First Friday | Shalom Auditorium, Peruvannamoozhi 5.30pm to 11.30pm | Kozhikode |
Testimonials
മരണത്തിൽ നിന്നും ജീവനിലേക്ക്
എന്റെ മകന് ബേസില്‍ ജോയ് പനി കൂടി അബോധാവസ്ഥയില്‍ ആറുദിവസം ഐ.സി.യുവില്‍ കിടന്നു. അവന്റെ ബ്രെയിന്‍ 70 ശതമാനം തകരാറിലായിരുന്നു. Acute Disseminated Encephalomyelitis എന്ന അസുഖമായിരുന്നു എന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതുകൊണ്ട് അവനെ പ്രതീക്ഷിക്കേണ്ട എന്നും പറഞ്ഞു. ഒരു ദിവസം ഡോക്ടര്‍ വന്നു പറഞ്ഞു, അവന് നമ്മോടുകൂടി ഇല്ല എന്ന്. ഞാന്‍ ശാലോമില്‍ സാക്ഷ്യപ്പെടുത്തിക്കൊള്ളാം, എന്റെ യേശുവേ ഞങ്ങളുടെ മകനെ തിരിച്ചുതരണമേ എന്ന് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ ഇടവക മുഴുവനും ധാരാളം കൂട്ടായ്മക്കാരും ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടായിരുന്നു. അതിന്റെ ഫലമായി പിന്നീട് അവന് കണ്ണ് തുറന്നു. അപ്പോഴും ഡോക്ടര്‍മാര്‍ക്ക് പ്രതീക്ഷ ഇല്ല എന്ന് പറഞ്ഞു. സാവധാനമായി അവന് കൈകാലുകള്‍ ചലിപ്പിക്കാന്‍ തുടങ്ങി. അപ്പോള്‍ ഡോക്ടേഴ്സ് പറഞ്ഞു, ഒരുപക്ഷേ ജീവന് തിരിച്ചു കിട്ടിയാലും അവന് എന്തെങ്കിലും കുറവുകള്‍ ഉണ്ടാകുമെന്ന്. ഞങ്ങള്‍ ദൈവത്തോട് യാതൊരു കുറവും കൂടാതെ മകനെ തിരിച്ചുതരണമെന്ന് പറഞ്ഞ് കരഞ്ഞ് പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. ഞങ്ങളുടെ പ്രാര്‍ത്ഥന ദൈവം കൈക്കൊണ്ടു. മകനെ യാതൊരു കുറവും കൂടാതെ പൂര്‍ണ സൗഖ്യത്തോടുകൂടി ഞങ്ങള്‍ക്ക് തിരിച്ചുതന്നു. യേശുവേ സ്തുതി, യേശുവേ സ്തോത്രം.
ഷൈല ജോയി, പുന്നത്താനത്ത്, എറണാകുളം
എൻ്റെ കുഞ്ഞിനെ ഇശോ സുഖപ്പെടുത്തി
എന്റെ പേര് ബിന്ദു. നാഗ്പൂര്‍ നിന്നാണ് എഴുതുന്നത്. പറ്റുന്ന എല്ലാ നൈറ്റ് വിജിലിലും കൂടുന്നതാണ് ഞങ്ങള്‍ ഓണ്‍ലൈനില്‍. എന്നാല്‍ ജൂണ്‍ മാസത്തിലെ നൈറ്റ് വിജില്‍ കൂടണ്ട എന്നുവച്ചു. കാരണം ആ വ്യാഴവും വെള്ളിയും ഞങ്ങള്‍ തുടര്‍ച്ചയായി റോഡുമാര്‍ഗം യാത്ര ചെയ്യുകയായിരുന്നു. നാട്ടില്‍നിന്നും പോന്നതാണ്. വെള്ളിയാഴ്ച വൈകിട്ടാണെത്തിയത്. ക്ഷീണമായതുകൊണ്ട് കിടക്കാം എന്ന് വിചാരിച്ചു. എന്നാല്‍ പന്തക്കുസ്തായുടെ ഒരുക്ക ആഴ്ച ആയിരുന്നതുകൊണ്ട് ഞാന്മാത്രം ഇരിക്കാം, ഭര്‍ത്താവിനോടും മക്കളോടും കിടന്നോളൂ എന്ന് പറഞ്ഞു. എന്നാല്‍ നൈറ്റ് വിജില്‍ തുടങ്ങിയപ്പോള്‍ ഭര്‍ത്താവ് എഴുന്നേറ്റു വന്നു. പ്രത്യേകമായി പരിശുദ്ധാത്മാഭിഷേകത്തിനുവേണ്ടി പ്രാര്‍ത്ഥിച്ചു. ആരാധനയുടെ സമയത്ത് ആരാധന നയിച്ച ബ്രദര്‍ ഇങ്ങനെ വിളിച്ചു പറഞ്ഞു, രാത്രിയില്‍ ഞെട്ടിയെഴുന്നേറ്റു കരയുന്ന ഒരു കുഞ്ഞിനെ കര്‍ത്താവ് സുഖപ്പെടുത്തുന്നുവെന്ന്. ഞങ്ങളുടെ രണ്ടര വയസുള്ള അഞ്ചാമത്തെ മകള്‍ മിക്കപ്പോഴും രാത്രിയില്‍ ഞെട്ടിയെഴുന്നേറ്റ് അലറിക്കരയുമായിരുന്നു. അത് ഞങ്ങള്‍ക്കൊരു വേദനയായിരുന്നു. ഞങ്ങള്‍ അക്കാര്യം പ്രാര്ത്ഥിക്കാതെതന്നെ കര്‍ത്താവ് ഞങ്ങളുടെ കുഞ്ഞിനെ സുഖപ്പെടുത്തി. അതിനുശേഷം ഇതുവരെയും കുഞ്ഞ് അങ്ങനെ കരഞ്ഞിട്ടില്ല. ദൈവത്തിന് ഒത്തിരി ആരാധനയും സ്തുതിയും.
ബിന്ദു, നാഗ്പൂര്‍
ജോലി നൽകി അനുഗ്രഹിച്ചു
എന്റെ മകള്‍ നാലുവര്‍ഷമായി ഒരു വിദേശജോലിക്കുവേണ്ടി ആഗ്രഹിച്ച് പ്രാര്‍ത്ഥിക്കുന്നു. 2019 മാര്‍ച്ചിലെ ആദ്യവെള്ളിയാഴ്ച നൈറ്റ് വിജിലില്‍ ഈ നിയോഗംവച്ച് പ്രാര്‍ത്ഥിച്ചപ്പോള്‍ പിറ്റേന്നുതന്നെ ജോലി ശരിയായി. ഈ അനുഗ്രഹത്തിന് നന്ദി പറഞ്ഞുകൊണ്ട് ഈ സാക്ഷ്യം എഴുതി അറിയിക്കുന്നു.
ആലീസ് ജോണ്‍, തിക്കുഴിവേലില്, തൊടുപുഴ
പ്രാർത്ഥനക്കുത്തരമായി കുഞ്ഞിനെ നൽകി
എന്റെ പേര് ജിന്‍സി സിജോ. ഞങ്ങള്‍ ഇറ്റലിയിലാണ് താമസിക്കുന്നത്. ഞങ്ങളുടെ വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷമായിട്ടും കുഞ്ഞുങ്ങള്‍ ഇല്ലായിരുന്നു. ഞങ്ങള്‍ എല്ലാ മാസവും ആദ്യവെള്ളിയാഴ്ച നൈറ്റ് വിജില്‍ ശുശ്രൂഷയില്‍ പങ്കെടുത്ത് പ്രാര്‍ത്ഥിക്കുമായിരുന്നു. അതിന്റെ ഫലമായി 2017 മെയ് 24-ന് നിത്യസഹായ മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ ഈശോ ഞങ്ങള്‍ക്ക് ആരോഗ്യമുള്ള ഒരു ആണ്‍കുഞ്ഞിനെ നല്കി അനുഗ്രഹിച്ചു. ഗര്‍ഭിണിയായിരുന്ന സമയത്ത് എല്ലാ മാസവും ശാലോമില്‍ വിളിച്ച് പ്രാര്‍ത്ഥനാസഹായം അപേക്ഷിച്ചിരുന്നു. കുഞ്ഞിന് ഞങ്ങള്‍ സാമുവല്‍ എന്നാണ് പേരിട്ടത്. ഞങ്ങളുടെ കണ്ണുനീര് കണ്ട് അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി.
ജിന്‍സി സിജോ, ഇറ്റലി
യേശുനാമം അത്ഭുതനാമം
"എനിക്ക് 38 വയസായ ഒരു മകനുണ്ട്. ജന്മനാതന്നെ അവന് പല പ്രശ്നങ്ങളും ഉണ്ട്. എല്ലാം ചെയ്തുകൊടുക്കണം. കഴിഞ്ഞ വർഷം അവന് വെരിക്കോസിന്റെ അസുഖം പിടിപെട്ടു. കാലിൽനിന്ന് രക്തം പോകുന്നത് കുറെ കഴിയുമ്പോഴായിരിക്കും അവൻ അറിയുക. ചികിത്സ നടത്തി. കാലിന് റെസ്റ്റ് കൊടുക്കണമെന്നും കിടക്കണമെന്നും സോക്സ് ഇടണമെന്നുമാണ് ഡോക്ടർ പറഞ്ഞത്. എന്നാൽ ദിവസത്തിൽ രണ്ടോ മൂന്നോ മണിക്കൂറാണ് അവൻ കിടക്കുക. അല്ലാത്തപ്പോൾ നില്‍ക്കുകയോ നടക്കുകയോ ചെയ്യും. അതിനാൽ കാൽമുട്ട് മുതൽ പാദം പൂർണമായും നീരുവന്ന് വീർത്തു. സോക്സ് ഇടാനും പറ്റാതെയായി. മാതാപിതാക്കളായ ഞങ്ങൾക്ക് ഇത് വളരെ വിഷമമായിരുന്നു. അങ്ങനെയിരിക്കെ സെപ്റ്റംബർ മാസത്തിലെ ശാലോം മാസികയിൽ പ്ലേഗിന് പുതിയ മരുന്ന് എന്ന ഭാഗം വായിക്കാനിടയായി. അപ്രകാരം ഒരു ഷീറ്റ് പേപ്പറിൽ നൂറുപ്രാവശ്യം യേശു എന്ന് എഴുതി അവന്റെ കാലിൽ വച്ചുകെട്ടി. അത്ഭുതമെന്ന് പറയട്ടെ ഓരോ ദിവസവും നീര് കുറഞ്ഞുവരാൻ തുടങ്ങി. ഒരാഴ്ച കഴിഞ്ഞപ്പോൾ ശ്രദ്ധിച്ച് നോക്കിയാൽ മാത്രമേ നീര് കാണുവാൻ സാധിക്കുകയുള്ളൂ എന്ന നിലയിലായി. ഈശോക്ക് ഒരായിരം നന്ദി."
കുഞ്ഞിനെ തന്ന കർത്താവ്
"ഞങ്ങളുടെ വിവാഹം 2011 മെയ് ഒമ്പതിനായിരുന്നു. നാല് വർഷമായിട്ടും ഞങ്ങൾക്ക് കുഞ്ഞുങ്ങൾ ഉണ്ടായില്ല. ഭർത്താവിന് പ്രശ്നമുണ്ടെന്നായിരുന്നു മെഡിക്കൽ റിപ്പോർട്ട്. മരുന്ന് കഴിച്ചെങ്കിലും ഫലം ഉണ്ടായില്ല. ഞാൻ കഴിഞ്ഞ വർഷം ജൂലൈ മാസത്തിൽ ഫോണിലൂടെ പ്രാർത്ഥന അപേക്ഷിച്ചിരുന്നു. മമ്മി ജാഗരണ പ്രാർത്ഥന ടെലിവിഷനിലൂടെ കണ്ട് ഞങ്ങൾക്കായി പ്രാർത്ഥിക്കുകയും ചെയ്തു. പ്രാർത്ഥനകളുടെയെല്ലാം ഫലമായി 2016 ഏപ്രിൽ 13-ന് ഒരു ആൺകുഞ്ഞിനെ തന്ന് ദൈവം ഞങ്ങളെ അനുഗ്രഹിച്ചു. ദൈവത്തിന് ഒരായിരം നന്ദി, പ്രെയ്സ് ദ ലോർഡ്."
Blessed with a baby.
"Our elder daughter Pinky Sharon had no children even after ten years of married life. We had been praying with Night Vigil for years. The Lord showed His miracle working power and blessed her with a baby. Her name is Joanna. We thank the Lord and praise Him for this great miracle took place in our family."
അലർജിക്ക് അത്ഭുതസൗഖ്യം
"വലതുകൈയുടെ ചെറുവിരലിൽ ഏകദേശം നാലുവർഷമായി ചൊറിച്ചിലും അലർജിയുമായി ഞാൻ ഏറെ വിഷമിച്ചിരുന്നു. എപ്പോഴും തൊലി പോയി പുതിയത് വന്നുകൊണ്ടണ്ടിരിക്കും. കുഞ്ഞുങ്ങൾക്ക് ചോറ് വാരിക്കൊടുക്കുമ്പോൾവരെ ബുദ്ധിമുട്ട് അനുഭവപ്പെടാറുണ്ട്. ഇറച്ചിയോ മീനോ തൊടുമ്പോഴായിരുന്നു കൂടുതൽ വിഷമം. അങ്ങനെയിരിക്കേ 2015 സെപ്റ്റംബർ മാസത്തിലെ നൈറ്റ് വിജിൽ ഒരാഴ്ചയ്ക്കുശേഷം ഇന്റർനെറ്റിലൂടെ കേട്ടുകൊണ്ട് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്നു. അന്ന് ബ്രദർ സണ്ണി തുരുത്തിയിലിന്റെ ജീവിതസാക്ഷ്യം കേട്ടുകൊണ്ടിരുന്നപ്പോൾ ഞാൻ മീൻ വെട്ടാനൊരുങ്ങി. അപ്പോഴാണ് കൈയുറ തീർന്നുപോയ കാര്യം ശ്രദ്ധിച്ചത്. വേറെ നിവൃത്തിയില്ലാത്തതിനാൽ കൈയുറ ഇല്ലാതെതന്നെ മീൻ വെട്ടി. എന്നാൽ ചൊറിച്ചിൽ അനുഭവപ്പെട്ടില്ല. മീൻ വെട്ടിക്കഴിഞ്ഞ് കൈകഴുകി നോക്കുമ്പോൾ ആ വിരൽ സാധാരണ വിരൽപോലെ ഇരിക്കുന്നതായും ശ്രദ്ധയിൽപ്പെട്ടു. പിന്നീടൊരിക്കലും ഞാൻ മരുന്ന് ഉപയോഗിച്ചിട്ടില്ല. എനിക്ക് ചൊറിച്ചിൽ അനുഭവപ്പെട്ടിട്ടുമില്ല. വിഷമം അറിഞ്ഞ് അനുഗ്രഹിച്ച ഈശോയ്ക്ക് ഒരായിരം നന്ദി പറയുന്നു. ശാലോമിനും പ്രത്യേകിച്ച് നൈറ്റ് വിജിലിനും നന്ദി."
Great mercy over our family.
"I had requested prayers to the Night Vigil with a title A mothers grief. I would present all the intentions of mine in the letter and pray during the Night Vigil. My intentions were; my sons salary was put on hold for four years. His marriage had many blocks. I had to sell a piece of land in the town. All the intentions were fulfilled through the Night Vigil prayers. The Lord also allowed us to buy some land near the parish Church and build a house there. I thank the Lord for His great mercy over our family."
ആരാധനക്കുത്തരമായി കുഞ്ഞ്
"എന്റെ മകൾക്ക് വിവാഹം കഴിഞ്ഞ് അഞ്ചുവർഷമായി കുട്ടികൾ ഉണ്ടായില്ല. 2015 ഏപ്രിൽ മാസത്തെ രാത്രി ആരാധനയിൽ വിശ്വാസത്തോടെ പ്രാർത്ഥിച്ച് പങ്കെടുത്തു. പിറ്റേ മാസം അവൾ ഗർഭിണിയായി. ഇപ്പോൾ ഒരു പെൺകുഞ്ഞിനെ നല്കി ദൈവം അനുഗ്രഹിച്ചു. യേശുവേ നന്ദി, യേശുവേ സ്തോത്രം."
Thanks a lot to Shalom Team.
"I am Jithu. I came to Canada on a student VISA. It was really a hard time as we are not legally allowed to work. The VISA was for one and half years. The VISA got expired and again I applied for VISA and Wrote CRNE but I could pass the same. I was totally lost and depressed. The VISA was getting expired and I wrote a letter to Night Vigil. With the grace of Jesus my savior in 2012 February I got a job offer and permanent Residency. Thank you Jesus fro bringing back my smile. Thanks a lot to Shalom Team."
സൗഖ്യം ഒരു ദിവസത്തിനകം
"എന്റെ മകൾക്ക് എട്ടുമാസം പ്രായമുള്ളപ്പോൾ കടുത്ത പനി വന്നതിനെ തുടർന്ന് രക്തപരിശോധനയിൽ കൊളസ്ട്രോൾ നില വളരെ കൂടുതലാണെന്ന് കണ്ടുപിടിച്ചു. നെഞ്ചിൽ ഒരു മുഴ ഉള്ളതായും പറഞ്ഞു. ഞങ്ങൾ ശാലോമിൽ വിളിച്ച് പ്രാർത്ഥനാസഹായം അപേക്ഷിക്കുകയും സുഖമായാൽ സാക്ഷ്യം അറിയിക്കാമെന്ന് പറയുകയും ചെയ്തു. പിറ്റേദിവസം സ്കാൻ ചെയ്തപ്പോൾ മുഴ കാണാനില്ല. കൊളസ്ട്രോൾ സംബന്ധിച്ച് നിർദേശിച്ച തുടർപരിശോധനകൾക്കായി ഒമ്പതു മണിക്കൂർകൊണ്ട് രക്തം ഡൽഹി അല്ലെങ്കിൽ ബോംബെയിൽ എത്തിക്കണമായിരുന്നു. അതിനാൽ ഡോക്ടർ നിർദേശിച്ചപ്രകാരം സാധാരണ രീതിയിലുള്ള കൊളസ്ട്രോൾ പരിശോധന ഒന്നുകൂടി നടത്തി. അപ്പോൾ കുഞ്ഞിന്റെ കൊളസ്ട്രോൾ സാധാരണ നിലയിലായെന്ന് കണ്ടെത്തി. ഇപ്പോൾ അവൾക്ക് നാലര വയസായി. ഇന്നുവരെയും കൊളസ്ട്രോളിന്റെ അളവ് നോർമലാണ്. ഈശോയ്ക്ക് ഒരായിരം നന്ദി, സ്തുതി!"
Thank you Jesus!
"In January 2012, I was found with third stage blood cancer. During the chemotherapy at Regional Cancer Centre, bleeding started profusely and doctors were unable to diagnose the problem. At this very serious juncture, my family requested for your prayers through which God did a miracle for me. He immediately healed the bleeding and gradually healed me completely of my blood cancer! Thank you Jesus."
ഇരട്ട അനുഗ്രഹം
"എന്റെ മൂത്ത സഹോദരൻ ലിജോ, ഭാര്യ സീന. 2006-ൽ ആയിരുന്നു അവരുടെ വിവാഹം. വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്ക് ഒരു കുഞ്ഞ് ഉണ്ടായില്ല. ഞാൻ അക്കാലത്ത് ശാലോം നൈറ്റ് വിജിൽ ടിവിയിൽ കാണാറുണ്ടായിരുന്നു. എല്ലാ തവണയും കണ്ടില്ലെങ്കിലും, പങ്കെടുക്കുന്ന സമയത്തെല്ലാം അവർക്ക് ഒരു കുഞ്ഞിനെ കൊടുക്കണമേയെന്ന് ഈശോയോട് കരഞ്ഞു പ്രാർത്ഥിച്ചു. 2014-ൽ അവർക്ക് രണ്ടു പെൺകുഞ്ഞുങ്ങളെ ലഭിച്ചെങ്കിലും മൂന്നാം മാസത്തിൽ നഷ്ടപ്പെട്ടു. അത് മനസിന് വലിയ വേദനയായി. പക്ഷേ ഈശോയോട് വീണ്ടും വീണ്ടും പ്രാർത്ഥിച്ചു. നൈറ്റ് വിജിൽ സാക്ഷ്യത്തിന്റെ സമയത്ത് കരഞ്ഞ് പ്രാർത്ഥിച്ചുകൊണ്ട് ഞാൻ പറഞ്ഞു, അവർക്ക് ഒരു കുഞ്ഞിനെ കൊടുക്കുകയാണെങ്കിൽ ശാലോമിലേക്ക് കത്തെഴുതി അറിയിക്കാമെന്ന്. കർത്താവ് പ്രാർത്ഥനക്കുത്തരം തന്നു, 2015 നവംബർ 21-ന് അവർക്ക് ആരോഗ്യമുള്ള ഇരട്ട ആൺകുട്ടികളെ ലഭിച്ചു. അവരുടെ കുടുംബം സന്തോഷമായി ജീവിക്കുന്നു. യേശുവേ നന്ദി, യേശുവേ സ്തോത്രം!"